1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2024

സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്താനുമതി നല്‍കി. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് എയര്‍ലൈനിന് ഡിജിസിഎയുടെ (ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുമതി ലഭിക്കേണ്ടതുണ്ട്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് 3 വര്‍ഷ കാലാവധിയുള്ള എന്‍ഒസിയും (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ശംഖ് എയര്‍ലൈനിന് ലഭിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യ തദ്ദേശീയ വിമാനകമ്പനിയാണ് ശംഖ് എയര്‍. ലക്‌നൗ, നോയിഡ എന്നീ നഗരങ്ങളാണ് പ്രധാന പ്രവര്‍ത്തന കേന്ദ്രം. സര്‍വീസിനായി ബോയിംഗ് 737-800എന്‍ജി വിമാനങ്ങള്‍ എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.