സ്വന്തം ലേഖകന്‍: ലോക വിഡ്ഢി ദിനത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത പണി. സുക്കര്‍ബര്‍ഗ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ എട്ടിന്റെ പണി കിട്ടിയ കാര്യം അറിയിച്ചത്.
‘തന്റെ കോണ്‍ഫറന്‍സ് റൂമിനെ അക്വേറിയം എന്നാണ് ഫേസ്ബുക്ക് ടീം അംഗങ്ങള്‍ വിളിക്കുന്നത്.ഗ്ലാസ്സുകൊണ്ടാണ് അതിന്റെ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. അതിനുള്ളിലിരുന്ന് ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എല്ലാവരും കാണുന്നതിനാണ് ഗ്ലാസുകൊണ്ടുള്ള റൂം ഉണ്ടാക്കിയിരിക്കുന്നത്.’
‘ഏപ്രില്‍ഫൂള്‍ ദിനത്തില്‍ എന്റെ സഹപ്രവര്‍ത്തകര്‍ കോണ്‍ഫറന്‍സ് മുറിയുടെ ഗ്ലാസ് ഭിത്തികള്‍ മുഴുവന്‍ അക്വേറിയം ഗിഫ്റ്റ് റാപ്പിംഗ് പേപ്പര്‍കൊണ്ട് പൊതിഞ്ഞു. വാതില്‍ തുറന്നാല്‍ വെള്ളവും മത്സ്യവും പുറത്തുചാടുമെന്നാണ് താന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ കോണ്‍ഫറന്‍സ് റൂം പൊതിഞ്ഞത് അഴിച്ചുമാറ്റുക എന്നതായിരുന്നു എനിക്ക് കിട്ടിയ പണി.’
‘സാധാരണ കുറെ വര്‍ഷങ്ങളായി ബലൂണുകളും പന്തുകളുംകൊണ്ട് മുറി നിറക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതുവരെ കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനമായിരുന്നു അവര്‍ എനിക്ക് നല്‍കിയത്.’ എന്നും പറഞ്ഞാണ് സുക്കര്‍ബര്‍ഗ് പോസ്റ്റ് ചുരുക്കുന്നത്. ഒപ്പം എല്ലാവര്‍ക്കും വിഡ്ഢി ദിനാശംസകള്‍ നല്‍കാനും സുക്കര്‍ബര്‍ഗ് പോസ്റ്റില്‍ സ്ഥലം കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല