സ്വന്തം ലേഖകന്‍: ഭീകര സംഘടനയായ അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ശാഖാ തലവന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭീകരതക്കെതിരായ യുദ്ധത്തിന്റെ ഭാഗമായി ജനുവരിയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇന്ത്യയിലെ ശാഖാ തലവനായിരുന്ന അഹ്മദ് ഫറൂഗ് കൊല്ലപ്പെട്ടത്.
അല്‍ ഖ്വയിദ ഇന്ത്യന്‍ സബ് കോണ്ടിനന്റ് (എക്യൂഐഎസ്) എന്ന പേരിലറിയപ്പെടുന്ന അല്‍ ഖ്വയിദയുടെ ഇന്ത്യന്‍ ശാഖയുടെ തലവനാണ് അമേരിക്കന്‍ പൗരനായ അഹ്മദ് ഫറൂഗ്. ഫറൂഗിനൊപ്പം സംഘടനയിലെ മുതിര്‍ന്ന നേതാവായ ക്വാരി അബ്ദുള്ള മന്‍സൂര്‍ എന്നയാളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
എക്യൂഐഎസിലെ അല്‍ ഖ്വയിദയുടെ വക്താവായ ഒസാമ മെഹ്മൂദാണ് രണ്ടു പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അല്‍ ഖ്വയിദ ബന്ദികളാക്കിയിരുന്ന അമേരിക്കക്കാര്‍ വാരെന്‍ വെയിന്‍സ്റ്റീന്‍, ഇറ്റലിയില്‍ നിന്നുള്ള ഗിയോവാനി ലോ പോര്‍ട്ടോ എന്നിവരും കൊല്ലപ്പെട്ടിരുന്നു.
2014 സെപ്തംബര്‍ മുതലാണ് എക്യൂഐഎസ് ഉപഭൂഖണ്ഡത്തില്‍ സാന്നിധ്യം ശക്തമാക്കിയത്. നേരത്തെ പാകിസ്ഥാന്‍ നാവിക സേനയില്‍ നുഴഞ്ഞു കയറി സേനാ കപ്പലുകള്‍ തട്ടിയെടുക്കാനും സംഘടന ശ്രമിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല