സ്വന്തം ലേഖകന്‍: ജപ്പാനിലും റഹ്മാനിയ, എആര്‍ റഹ്മാന് പ്രശസ്തമായ ഫുക്കുവോക്ക പുരസ്‌കാരം. ഓസ്‌കാര്‍ ജേതാവും സംഗീതജ്ഞനുമായ എആര്‍ റഹ്മാന് ദക്ഷിണേഷ്യന്‍ സംഗീത പാരമ്പര്യം സംരക്ഷിച്ചതിനും സമ്പന്നമാക്കിയതിനും നല്‍കുന്ന ഫുക്കുവോക്ക പുരസ്‌കാരം ലഭിച്ചു.
ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.
റഹ്മാനെ കൂടാതെ ഫിലിപ്പീന്‍ ചരിത്രകാരനായ അംപത് ആര്‍. ഒകാംപോ (അക്കാദമിക് പുരസ്‌കാരം), പാകിസ്ഥാന്‍ ആര്‍കിടെക്ട് യമീന്‍ ലാറി (കലസംസ്‌കാരം) എന്നിവരാണ് ഇത്തവണത്തെ മറ്റു പുരസ്‌കാര ജേതാക്കള്‍.
ആദ്യ ഗ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചത് 1990 ല്‍ പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ രവിശങ്കറിനാണ്. 2012 ല്‍ വന്ദന ശിവയ്ക്കും ഗ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല