1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2024

സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളില്‍ പൊണ്ണത്തടി ഏറ്റവും കൂടുതല്‍ കുവൈത്തിലും ഖത്തറിലുമാണെന്ന് പഠന റിപ്പോര്‍ട്ട്. പൊണ്ണത്തടി കേസുകളില്‍ അറബ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സൗദി അറേബ്യയെന്നും പ്രമേഹം, എന്‍ഡോക്രൈനോളജി കണ്‍സള്‍ട്ടന്റ് ഡോ. വലീദ് അല്‍ ബക്കര്‍ അടുത്തിടെ ഒരു പ്രഭാഷണത്തിനിടെ വെളിപ്പെടുത്തി.

സൗദി അറേബ്യയില്‍ 35.4 പേര്‍ക്കും അമിതവണ്ണമുള്ളതായി കണക്കാക്കപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക്-പടിഞ്ഞാറന്‍ സൗദിയിലെ ഹായില്‍ മേഖലയാണ് പൊണ്ണത്തടിയില്‍ രാജ്യത്ത് ഒന്നാമത്. ഹായില്‍ മേഖലയില്‍ 33.9 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 22.7 ശതമാനവും അല്‍ ഖസീമില്‍ 26.5 ശതമാനവും തബൂക്കില്‍ 25.2 ശതമാനവും പേര്‍ക്ക് പൊണ്ണത്തടിയുണ്ടെന്ന് ഡോ. വലീദ് അല്‍ ബക്കര്‍ വെളിപ്പെടുത്തി.

പ്രമേഹം, ഹൃദയസംബന്ധമായ തകരാറുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സന്ധിവാതം, കാന്‍സര്‍ തുടങ്ങിയ വിവിധ രോഗങ്ങളുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറബി ദിനപത്രമായ സബ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ചലനക്കുറവ്, സന്ധി വേദന, കൂര്‍ക്കംവലി, നടുവേദന, ഉറക്ക അസ്വസ്ഥതകള്‍ എന്നിങ്ങനെ വിവിധ പ്രതികൂല ഫലങ്ങള്‍ക്ക് അമിതവണ്ണം കാരണമാവുന്നു.

പൊണ്ണത്തടി പ്രത്യുല്‍പാദനത്തെ ബാധിക്കുന്നു. ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളെ കുറിച്ചും പോഷകാഹാര വിവരങ്ങളെ കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടാവണം. എല്ലാ ദിവസവും മതിയായ വ്യായാമത്തില്‍ ഏര്‍പ്പെടുകയും വേണം. സ്‌കൂള്‍ കാന്റീനുകളിലെ അനാരോഗ്യകരമായ ഭക്ഷണശീലത്തേയും അല്‍ ബക്കര്‍ വിമര്‍ശിച്ചു.

ഫാസ്റ്റ് ഫുഡ്, ടിന്‍ ഫുഡ് ഭക്ഷണം പരമാവധി നിരുല്‍സാഹപ്പെടുത്തുകയും കുറഞ്ഞ കലോറിയുള്ള ബദലുകള്‍ നല്‍കുകയും വേണം. അമിതവണ്ണത്തെ ചെറുക്കുന്നതിന് ശാരീരിക വിദ്യാഭ്യാസ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഓരോ ഭക്ഷണത്തിലെയും കലോറിയും പോഷക ആവശ്യകതകളും തിരിച്ചറിയാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വിദ്യാഭ്യാസ കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.