സ്വന്തം ലേഖകൻ: നാളെ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായി സൗദിയിലെ ജിദ്ദയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം. അറബ് ലീഗ് യോഗത്തിലേക്കുള്ള ചർച്ചാ വിഷയങ്ങളും കരടും യോഗം തയ്യാറാക്കി. സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയാവുക. സിറിയ വീണ്ടും അറബ് ലീഗിൽ മടങ്ങിയെത്തിയതിനെ വിവിധ രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു.
സുഡാൻ പ്രതിസന്ധി, ഇസ്രായേൽ-പലസ്തീൻ സംഘർഷം, സിറിയയെ അറബ് ലീഗിലെച്ച് തിരിച്ചെടുക്കൽ, അറബ് രാഷ്ട്രങ്ങളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളുടെ സമയത്താണ് ഉച്ചകോടി വരുന്നത്.
2011-ൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭരണത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് രാജ്യത്തിന്റെ അംഗത്വം താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം സിറിയ പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണിത്.
ആ നിലക്ക് മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ ഉച്ചകോടി. ജിദ്ദയിലെ റോയൽ കോർട്ടിന് കീഴിൽ രാഷ്ട്ര തലവന്മാരെ നാളെ മുതൽ സൗദിയിലേക്ക് സ്വീകരിക്കും. അന്താരാഷ്ട്ര മാധ്യമ സംഘങ്ങൾ ഇതിനായി ജിദ്ദയിലെത്തിയിട്ടുണ്ട്. മീഡിയവണും ഉച്ചകോടിയിൽ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല