
സ്വന്തം ലേഖകൻ: അറബ് ലോകത്തെ സുരക്ഷിത, സമാധാന രാജ്യങ്ങളിൽ ഖത്തറിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് കുവൈത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആൻഡ് പീസ് തയാറാക്കിയ ദ് ഗ്ലോബൽ പീസ് സൂചികയിൽ ആഗോളതലത്തിൽ 23ാം സ്ഥാനമാണ് ഖത്തറിന്. അറബ് ലോകത്ത് രണ്ടാമതെത്തിയ കുവൈത്തിന്് ആഗോളതലത്തിൽ 39ാം സ്ഥാനം.
163 ആഗോള രാജ്യങ്ങളെ പഠന വിധേയമാക്കിയതിൽ ഐസ് ലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്. ന്യൂസീലൻഡ്, അയർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രേലിയ, പോർച്ചുഗൽ, സ്ലൊവേനിയ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് യഥാക്രമം 2 മുതൽ 10 വരെ സ്ഥാനങ്ങളിൽ.
മറ്റു ജിസിസി രാജ്യങ്ങളുടെ സ്ഥാനം അറബ് മേഖലയിൽ, ബ്രാക്കറ്റിൽ ആഗോള തലത്തിൽ. യുഎഇ 4 (60), ഒമാൻ 5 (64), ബഹ്റൈൻ 8 (99), സൗദി അറേബ്യ 10 (119). ഇന്ത്യ ആഗോളതലത്തിൽ 135ാം സ്ഥാനത്തും അമേരിക്ക 129ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, റഷ്യ, ദക്ഷിണ സുഡാൻ എന്നിവയാണ് പട്ടികയിൽ ഏറ്റവും താഴെയുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല