അറബ് വംശജരായ യുവാക്കള്‍ക്ക് സമയം ചെലവഴിക്കാനും താമസിക്കാനും ഇഷ്ടപ്പെട്ട സ്ഥലം യുഎഇയാണെന്ന് സര്‍വെ. അറബ് യുവാക്കള്‍ക്കിടയില്‍ പെന്‍ സ്‌ക്കോയന്‍ ബെര്‍ലാന്റ് എന്ന സ്ഥാപനം സംഘടിപ്പിച്ച ഏഴാമത് അറബ് യൂത്ത് സര്‍വ്വെയിലാണ് യുഎഇ ഇഷ്ട നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ആദ്യമായിട്ടല്ല നാലാം തവണയാണ് യുഎഇക്ക് യുവാക്കളുടെ ‘ലൈക്ക്’ കിട്ടുന്നത്. സര്‍വ്വെയില്‍ പങ്കെടുത്തവരിലധികവും തങ്ങളുടെ രാജ്യവും യുഎഇയെ പോലെയാകണമെന്ന് ആഗ്രഹിക്കുന്നു.
16 രാജ്യങ്ങളില്‍ നിന്നായി 18നും 24നും മധ്യേ പ്രായമുള്ള 3500 അറബ് യുവാക്കളിലാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. അറബ് മേഖലയിലെ മാറ്റങ്ങള്‍ യുവത എങ്ങനെ കാണുന്നു എന്നറിയാനാണ് സര്‍വ്വെ നടത്തിയതെന്ന് പെന്‍ സ്‌ക്കോയന്‍ ബെര്‍ലാന്റ്് പറയുന്നു. ഏതു രാജ്യത്ത് ജീവിക്കാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് അധികം പേരും നല്‍കിയ ഉത്തരം യുഎഇ എന്നാണ്. രണ്ടാമതായാണ് യുഎസ് ഇടം പിടിച്ചത്. ജര്‍മനി, കാനഡ എന്നിവയാണ് തൊട്ടുപിന്നില്‍.
ഏത് രാജ്യത്തെ അനുകരിക്കാനാണ് താല്‍പര്യമെന്ന ചോദ്യത്തിന് സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ 22 ശതമാനവും യുഎഇയെയാണ് നിര്‍ദേശിച്ചത്. അമേരിക്ക, ജര്‍മനി, കാനഡ, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍. അറബികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ അഞ്ച് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെട്ട ഏക അറബ് രാഷ്ട്രവും യുഎഇയാണ്. സാമ്പത്തിക അഭിവൃദ്ധിയും സുരക്ഷിതത്വവുമാണ് യഎഇയെ അറബികള്‍ക്കിടയില്‍ ജനപ്രിയമാക്കാന്‍ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല