1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2012

ബോബന്‍ സെബാസ്റ്റ്യന്‍

മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന അറബിയും ഒട്ടകവും ശനിയാഴ്ച വോക്കിങ്ങില്‍ പ്രദര്‍ശിപ്പിക്കുന്നു. മോഹന്‍ലാല്‍. കരിയറില്‍ ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ വരുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. തൊണ്ണൂറുകളില്‍ പ്രേക്ഷകരെ ഏറ്റവുമധികം പൊട്ടിച്ചിരിപ്പിച്ച പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ട് പത്ത് വര്‍ഷത്തിന് ശേഷം വീണ്ടുമൊന്നിയ്ക്കുന്നത് ഒരു മരുഭൂമിക്കഥയുടെ പശ്ചാത്തലത്തിലാണ്. പേരില്‍ തന്നെ കൗതുകം സൃഷ്ടിയ്ക്കാനുള്ള പ്രിയന്‍ ടെക്‌നിക്ക് ഈ സിനിമയിലും കാണാം.

മാധവന്‍ നായരായി മോഹന്‍ലാലും അറബിയായി ബോളിവുഡ് താരം ശക്തി കപൂറുമാണെത്തുന്നത്. ഒട്ടകമായി മുകേഷ് അവതരിയ്ക്കുമ്പോള്‍ ഭാവന, ലക്ഷ്മി റായി എന്നിവര്‍ നായികമാരായെത്തും. ലാല്‍-പ്രിയന്‍ ഹിറ്റുകളിലെ സ്ഥിരസാന്നിധ്യങ്ങളായ ഇന്നസെന്റിനും നെടുമുടി വേണുവിനും പുറമെ കോമഡി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രിയന്‍ സെലക്ട് ചെയ്തിട്ടുണ്ട്. നര്‍മത്തിനും ആക്ഷനും സസ്‌പെന്‍സിനും പ്രധാന്യം നല്‍കിയൊരുക്കിയ ചിത്രം കേരളത്തില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് .

വോക്കിങ്ങിലെ പ്രദര്‍ശന സ്ഥലവും സമയവും ചുവടെ കൊടുക്കുന്നു

WOKING AMBASSADORS CINEMAS
Peackocks Centre, Woking, Surrey, GU21 6GQ

സമയം ജനുവരി 7 ശനിയാഴ്ച 10.30 am

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.