ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമീസ് ഇരട്ടകളില്‍ ഒരാള്‍ മരിച്ചു. ഒറ്റ കരളില്‍ തന്നോടൊപ്പം പിറന്ന സ്തുതിയെ തനിച്ചാക്കി ആരാധനയാണ് മിഴിയടച്ചത്. ബേട്ടൂല്‍ ഗ്രാമത്തില്‍, ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ പ്രദേശത്തെ ഒരു മിഷനറിയെ ഏല്‍പിച്ച ഇവരെ ജൂണ്‍ 20നാണ് ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. രക്തത്തിലെ അണുബാധയാണ് വ്യാഴാഴ്ച രാത്രി 9.20ന് ആരാധനയുടെ മരണ കാരണം. സ്തുതി സുഖമായിരിക്കുന്നു.
ജൂലൈ രണ്ടിന് ഇരുവരുടെയും ഒന്നാം ജന്മദിനം പഥാര്‍ മിഷനറി ആശുപത്രിയില്‍ ആഘോഷിച്ചിരുന്നു. കര്‍ഷകനായ പിതാവ് ഹരിരാം യാദവും ഭാര്യ മായാ യാദവും മക്കളെ സാമ്പത്തിക പ്രയാസം കാരണമാണ് ക്രിസ്ത്യന്‍ മിഷനറിയെ ഏല്‍പിച്ചത്. പ്രത്യേകം കരളുകളുണ്ടായിരുന്നുവെങ്കിലും പരസ്പരം ചേര്‍ന്നായിരുന്നു ജനനം. ശസ്ത്രക്രിയക്കുള്ള പണം നല്‍കിയത് മധ്യപ്രദേശ് സര്‍ക്കാറും നേരത്തെ ആരാധനയുടെയും സ്തുതിയുടെയും കഥ കേട്ട ടി.വി പ്രേക്ഷകരുമാണ്. രാജ്യത്തെയും ആസ്ട്രേലിയയിലേയും 23 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആറ് വയസ്സുള്ള ഒരു സഹോദരന്‍ ഇവര്‍ക്കുണ്ട്.
ലോകത്ത് രണ്ട് ലക്ഷത്തില്‍ ഒന്നു മാത്രമാണ് സയാമീസ് ഇരട്ടകളായി ജനിക്കുന്നത്. അതില്‍തന്നെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ശാരീരിക വൈക്യലത്തെ അതീജീവിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല