സ്വന്തം ലേഖകന്‍: ഇന്ന് അറഫ സംഗമം, ലോക സാഹോദര്യത്തിന്റെ സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍. കാല്‍ കോടിയോളം തീര്‍ഥാടകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ‘അറഫയാണ് ഹജ്’ എന്ന മുഹമ്മദ് നബിയുടെ വചനത്തിന്റെ നേര്‍സാക്ഷ്യമായി ഇസ്‌ലാമിക ലോകം ഇന്ന് സംഗമിക്കും.
പുലര്‍ച്ചയോടെ തന്നെ മിനായില്‍ നിന്നു തീര്‍ഥാടക ലക്ഷങ്ങള്‍ ഒഴുകിത്തുടങ്ങി. എളിമയുടെയും സമഭാവനയുടെയും ശുഭ്രവസ്ത്രം ധരിച്ചു പ്രാര്‍ഥനകളുരുവിട്ട് നടന്നു പോകുന്നവരാണ് അധികവും.
ളുഹര്‍ സമയത്തിനു മുന്‍പേ നമീറ പള്ളിയില്‍ എത്താനും പ്രവാചകന്‍ മുഹമ്മദ് നബി മനുഷ്യാവകാശ പ്രഖ്യാപനം (വിടവാങ്ങല്‍ പ്രസംഗം) നടത്തിയ ജബലുഹ്മയില്‍ (കാരുണ്യത്തിന്റെ മല) ഇരിപ്പിടം കണ്ടെത്താനുമുള്ള തിടുക്കത്തിലാണ് തീര്‍ഥാടകര്‍. ഇന്നലെ മിനായില്‍ എത്തിയ തീര്‍ഥാടകര്‍ മുഴുവന്‍ സമയവും പ്രാര്‍ഥനയില്‍ മുഴുകി.
ളുഹര്‍ സമയം ആകുന്നതോടെ അറഫ സംഗമം അതിന്റെ പൂര്‍ണതയിലെത്തും. ഒരുമിച്ചു രണ്ടു നേരത്തെ നമസ്‌കാരം തീര്‍ഥാടകര്‍ നമീറ പള്ളിയില്‍ നിര്‍വഹിക്കും. ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ആല്‍ അഷെയ്ഖ് നമസ്‌കാരത്തിനു നേതൃത്വംനല്‍കും.
സൂര്യാസ്തമയത്തോടെ തീര്‍ഥാടകര്‍ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങും. മുസ്ദലിഫയില്‍ രാത്രി താമസിച്ച് സുബഹി നമസ്‌കാരത്തിനു ശേഷം മിനായിലെത്തി ജംറയില്‍ കല്ലേറുകര്‍മം നിര്‍വഹിക്കും. പിന്നീടു ബലിയറുത്തശേഷം തല മുണ്ഡനം ചെയ്യുന്നതോടെ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ സമയമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല