മാനസപുത്രിയിലെ വില്ലത്തി വിവാഹപന്തലിലേയ്ക്ക്. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നടി അര്‍ച്ചന വിവാഹിതയാവാന്‍ ഒരുങ്ങുന്നത്. ദില്ലി സ്വദേശിയായ മനോജ് യാദവാണ് വരന്. വിവാഹം ഉടന്‍ ഉണ്ടാവുമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഒരു സീരിയലിന്റെ സെറ്റില്‍ വച്ചാണ് അര്‍ച്ചന മനോജിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പ്രണയത്തിന് ഇരുവീട്ടുകാരും പച്ചക്കൊടി കാണിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി.
ചേച്ചിയുടെ വിവാഹത്തിനൊപ്പം തന്നെ അര്‍ച്ചനയുടേതും നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ നടിയുടെ തിരക്കു മൂലം ഇത് നടന്നില്ല. ഇപ്പോഴും സീരിയലിന്റെ തിരക്കില്‍ തന്നെയാണ് നടി. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. സിനിമാരംഗത്തും ഒരു കൈ നോക്കണമെന്നാഗ്രഹിക്കുന്ന അര്‍ച്ചന പക്ഷേ വിവാഹശേഷം അഭിനയിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല