നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച അര്‍ച്ചന കവിയ്ക്കിപ്പോള്‍ പ്രിയം തമിഴകം തന്നെ. മലയാളത്തില്‍ സജീവമാകാനില്ലെന്ന സൂചനയാണ് നടി നല്‍കുന്നത്. മലയാളത്തിലെ തിരക്കുകള്‍ മാറ്റി വച്ച് മറ്റൊരു തമിഴ്ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് പറക്കുകയാണ് താരം.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഡാനിയല്‍ ബാലാജിയുടെ നായികയായാണ് അര്‍ച്ചന വേഷമിടുന്നത്. ‘ജ്ഞാന കിറുക്കന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇളയദേവനാണ്.
വേട്ടയാട് വിളയാട് എന്ന സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ഡാനിയല്‍ ബാലാജി പുതിയ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്.
വസന്തബാലന്റെ ആരവനിലൂടെ തമിഴകത്തെത്തിയ അര്‍ച്ചന തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയിരുന്നു. കുംഭകോണം, തഞ്ചാവൂര്‍, തൃച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല