1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2012

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അര്‍ച്ചന കവി എന്ന നാടന്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ എത്ര പെട്ടെന്നാണ്‌ ഇഷ്‌ടപ്പെട്ടത്‌. പിന്നീട്‌ മമ്മീ ആന്‍ഡ്‌ മീ എന്ന ചിത്രത്തില്‍ ജ്യൂവല്‍ എന്ന മോഡേണ്‍ പെണ്‍കുട്ടിയായും അര്‍ച്ചന തരക്കേടില്ലാതെ തിളങ്ങി. പിന്നീട്‌ കാര്യമായ അവസരങ്ങള്‍ ലഭിക്കാതിരുന്ന അര്‍ച്ചനയ്‌ക്ക്‌ ഇപ്പോഴിതാ ശരിക്കും വെല്ലുവിളിയുള്ള ഒരു റോള്‍ തന്നെ ലഭിച്ചിരിക്കുന്നു.

മലയാളത്തില്‍ ഹിറ്റായ ഉറുമി എന്ന ചിത്രത്തില്‍ സന്തോഷ്‌ ശിവന്റെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ച അഞ്‌ജലി ശുക്‌ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയായാണ്‌ അര്‍ച്ചന അഭിനയിക്കുന്നത്‌. സരോജ’ എന്ന ഹിന്ദിച്ചിത്രത്തിലാണ് അര്‍ച്ചന കവിയുടെ ഈ കഥാപാത്രം. ഒരു ലൈംഗികത്തൊഴിലാളിയുടെ മാനസിക സംഘര്‍ഷങ്ങളാണ് സിനിമയുടെ പ്രമേയമെന്നറിയുന്നു.

‘കുട്ടിസ്രാങ്ക്’ എന്ന സിനിമയുടെ ഛായാഗ്രഹണത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ അഞ്ജലി ശുക്ല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോകപ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവന്‍റെ സഹായിയായി ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയാണ് അഞ്ജലി. ചമേലി പോലെ, മണ്ഡി പോലെ, തൂവാനത്തുമ്പികള്‍ പോലെ അര്‍ച്ചന കവിയുടെ ‘സരോജ’യും ശ്രദ്ധിക്കപ്പെടുമോ എന്ന് കാത്തിരുന്ന് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.