1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2012

ഈ വര്‍ഷാവസാനം കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിയുമെന്ന് ആംഗ്ലിക്കന്‍ സഭയുടെ ആത്മീയാചാര്യനായി കണക്കാക്കുന്ന റോവന്‍ വില്യംസ്. വര്‍ഷങ്ങളായി ആംഗ്ലിക്കന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീകളോട് മതപരമായുള്ള ചേരിതിരിവ്, സ്വവര്‍ഗാനുരാഗികളായ പുരോഹിതര്‍, സ്വര്‍വര്‍ഗരതി തുടങ്ങിയ വിഷയങ്ങളില്‍ പ്രശ്നപരിഹാരത്തിനു കഴിയാത്തതാണ് ബിഷപ്പിന്‍റെ തീരുമാനത്തിനു പിന്നിലെന്ന് റിപ്പോര്‍ട്ട്.

2002 ഡിസംബറില്‍ കാന്റര്‍ബറി ബിഷപ്പായി സ്ഥാനമേറ്റ റോവാന്‍ വില്യംസ് ഈ ഡിസംബറില്‍ സ്ഥാനമൊഴിയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 70 വയസ്സാണ് വിരമിക്കാനുള്ള സാധാരണ പ്രായം. റോവാന്‍ വില്യംസിന് 61 വയസ്സേ ആയിട്ടുള്ളൂ. ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ പുരുഷ,വനിതാ വിവേചനം അവസാനിപ്പിക്കാന്‍ ഏറെ പൊരുതിയ ബിഷപ്പാണ് റോവാന്‍ വില്യംസ്.

ഡിസംബറില്‍ ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞശേഷം കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ അധ്യാപകജോലിയില്‍ പ്രവേശിക്കാനാണ് റോവന്‍ വില്യംസിന്‍റെ തീരുമാനമമെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നേരത്തേ ഓക്‌സ്ഫഡിലും കേംബ്രിജിലും ദൈവശാസ്ത്ര അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ വില്യം രാജകുമാരന്റെ മിന്നുകെട്ടിന് കാര്‍മികത്വം വഹിച്ചത് ബിഷപ്പ് റോവാന്‍ വില്യംസായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.