1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏരിയ 51 എന്ന പ്രദേശത്തിന്റെ രഹസ്യമറിയാന്‍ ഈ പ്രദേശത്തേക്ക് മാര്‍ച്ച് നടത്തുമെന്ന ഫെയ്‌സ്ബുക്ക് ഇവന്റിന്റെ ആഹ്വാനം നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതിനായി നിശ്ചയിച്ച തീയ്യതിയാണ് സെപ്റ്റംബര്‍ 20. ലക്ഷക്കണക്കിനാളുകള്‍ ഈ മാര്‍ച്ചിന് സന്നദ്ധത അറിയിച്ച് രംഗത്തു വന്നിരിക്കുന്നത്.

തമാശയ്ക്കായി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഇവന്റ് യഥാര്‍ത്ഥത്തില്‍ പേജ് ഉടമകളുടെ കൈവിട്ടുപോവുകയായിരുന്നു. നിഗൂഢത നിറഞ്ഞ കഥകളിലൂടെ ജനങ്ങളുടെ മനസില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഇടമായിരുന്നതിനാലാവണം. ആ ഫെയ്സ്ബുക്ക് ഇവന്റിന് വലിയ സ്വീകാര്യത ലഭിച്ചു. ഷെയറായും ചര്‍ച്ചകളായും ട്രോളുകളായും ഇവന്റ് ഫെയ്സ്ബുക്കില്‍ വൈറലായി. തമാശയില്‍ തുടങ്ങിയ പരസ്യം ഗൗരവതരമായ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. ഇവന്റില്‍ പങ്കെടുക്കാമെന്നേറ്റ് 28 ലക്ഷത്തോളം പേരുടെ പിന്തുണ ലഭിച്ചു.

ഈ സാഹചര്യത്തില്‍ നേവാഡയെന്ന അമേരിക്കയിലെ മരുഭൂമി നഗരം ജാഗ്രതയിലാണ്. അപ്രതീക്ഷിതമായി ആള്‍ക്കൂട്ടം പ്രവേശിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് യാതൊരു ധാരണയുമില്ല. എങ്കിലും ഇവിടേക്ക് മാർച്ച് ചെയ്യാനെത്തുന്നവരെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്തിരിക്കുകയാണ് നേവാഡയിലെ റേച്ചൽ, ഹൈക്കോ നഗരങ്ങളിലെ കച്ചവടക്കാർ.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.