1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2012

കോട്ടയം ജില്ലയിലെ അരീക്കരയില്‍ നിന്നും യു.കെയിലെ വിവിധ ഭാഗങ്ങളിലേയ്ക്കു കുടിയേറിയ അരീക്കര നിവാസികളുടെ ആറാമത് സംഗമം സുറെയിലെ റെഡ് ഹില്ലില്‍ ജൂണ്‍ ഒന്‍പതിന് നടക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, സംഗീത സന്ധ്യ, കായിക മത്സരങ്ങള്‍, സ്നേഹവിരുന്നു എന്നിങ്ങനെ നിരവധി പരിപാടികള്‍ ഈ വര്‍ഷത്തെ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

‘അരീക്കരയുടെ വികസനവും യു.കെ നിവാസികളുടെ പങ്കും’എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച ഉച്ചയ്ക്കുശേഷം നടക്കും. എല്ലാവര്‍ഷതെയും അരീക്കര സംഗമത്തിനുശേഷം അരീക്കരയുടെ വികസനത്തിന്‌ യു.കെ മലയാളികള്‍ സമഗ്രമായ സംഭാവനകള്‍ നല്‍കാറുണ്ട്. കഴിഞ്ഞവര്‍ഷം അരീക്കര സ്കൂള്‍ ബസ് ഫണ്ടിലേയ്ക്ക് ആണ് സംഭാവന നല്‍കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Thampan Kannachamkunnel- 07877704254
Stephen Attakkuzhy – 07877750173

വിലാസം
The warwick school
Nokedrive
Redhill
Surrey
RH1 4 AD

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.