അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത. അമേരിക്കയിലെ ഒരു ഹാസ്യ ബ്ലോഗിലെ കുറിപ്പ് യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിച്ചാണ് ഏതാനും മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്. വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ എല്ലാവരും തിരുത്തിയിട്ടുണ്ട്.
അരിയാന ഗ്രാന്‍ഡ് ഡോണറ്റ് വിവാദത്തില്‍പ്പെട്ട് തരംഗമായി നില്‍ക്കുമ്പോഴാണ് ബ്ലോഗര്‍ ഹാസ്യരൂപേണ അരിയാന ഇസ്ലാമിക് സ്‌റേറ്റില്‍ ചേരുകയാണെന്ന് എഴുതിയിത്. വായിക്കുന്ന ആരും വിശ്വസിച്ചു പോകുന്ന തരത്തിലായിരുന്നു ബ്ലോഗറുടെ എഴുത്ത്. അതാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണയാന്‍ കാരണം. ട്വിറ്ററിലും മറ്റും ആക്ടീവായ അരിയാന പക്ഷെ ഈ വ്യാജ വാര്‍ത്തയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല