സ്വന്തം ലേഖകന്‍: സച്ചിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ പാട്ടുകാരന്‍ ജസ്റ്റിന്‍ ബീബറാക്കി സമൂഹ മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി അര്‍ജുന്‍ പോസ്റ്റ് ചെയ്ത പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് നെറ്റില്‍ ആരാധകര്‍ ഏറ്റെടുത്തത്.
സെപ്തംബര്‍ 24 ന് താരത്തിന്റെ 17 മത് ജന്മദിനമായിരുന്നു. അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന ഈ ഓള്‍റൗണ്ടര്‍ ജന്മദിനത്തില്‍ ക്രിക്കറ്റ് ദൈവമായ പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ഒരു ആരാധകന് കനേഡിയന്‍ പാട്ടുകാരന്‍ ബീബറിനോട് അര്‍ജുന് താരതമ്യം തോന്നുകയായിരുന്നു.
അതോടെ സംഗതി വൈറലാവുകയും വിദേശ മാധ്യമങ്ങള്‍പോലും ഈ സാമ്യം വാര്‍ത്തയാക്കുകയും ചെയ്തു. ആരാധകന്‍ പങ്കുവെച്ച ആശയം പെട്ടെന്നു തന്നെ വൈറലാകുകയും ജന്മദിനാശംസ നേരാന്‍ പോലും കാത്തുനില്‍ക്കാതെ ആള്‍ക്കാര്‍ ട്വീറ്റ് ഏറ്റെടുക്കുകയുമായിരുന്നു. ചിലര്‍ അര്‍ജുനെയും ബീബറെയും ഇരട്ടകളെന്ന നിലയിലായിരുന്നു കമന്റ് ചെയ്തത്. അപാര സാമ്യം കൊണ്ട് മറ്റ് ചിലര്‍ അര്‍ജുനെ ഇന്ത്യന്‍ ജസ്റ്റിന്‍ ബീബറെന്നും വിശേഷിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല