അര്‍ജ്ജുന അവാര്‍ഡ് സാധ്യതാ പട്ടികയില്‍ അന്തരിച്ച ഫുട്‌ബോളര്‍ വി.പി. സത്യന്‍, അത്‌ലറ്റ് കെ.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് മലയാളികള്‍.
ലോംഗ് ജംപ് താരം എം.എ പ്രജുഷ, ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത് മഹേശ്വരി, വോളീബോള്‍ താരം ടോം ജോസഫ്, ദേശീയ ബാസ്‌കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് താരങ്ങള്‍.
ദ്രോണാചാര്യ പുരസ്‌കാരത്തിന് കേരളത്തില്‍ നിന്നുള്ള എട്ട് പരിശീലകരും പരിഗണിക്കപ്പെടുന്നുണ്ട്.
ആകെ 77 കളിക്കാരെയാണ് അര്‍ജ്ജുന അവാര്‍ഡിന് പരിഗണിക്കുന്നത്. ദ്രോണാചാര്യ പുരസ്‌കാരത്തിന് 55 പേരും സാധ്യതാ പട്ടികയിലുണ്ട്.
പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ട, ഹോക്കി താരം സന്ദീപ് സിങ് എന്നിവരടക്കം ആറുപേരെയും പരിഗണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല