സ്വന്തം ലേഖകന്‍: തോക്കുമായി അതിക്രമിച്ചു കടന്ന ആക്രമിയെ വൈറ്റ് ഹൗസില്‍ സുരക്ഷാ സൈനികര്‍ വെടിവച്ചിട്ടു. സുരക്ഷാ പോയന്റ് മറികടന്ന് വൈറ്റ് ഹൗസിന് തൊട്ടടുത്തെത്തിയ തോക്കുധാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. തോക്ക് താഴെയിടാനുള്ള നിര്‍ദ്ദേശം അനുസരിക്കാതിരുന്നപ്പോള്‍ വെടിവെക്കുകയായിരുന്നു എന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
വയറിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ പ്രസിഡന്റ് ബറാക് ഒബാമ വൈറ്റ് ഹൗസിലില്ലായിരുന്നു. വെടിവപ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസില്‍ സുരക്ഷ ശക്തമാക്കി. വൈറ്റ് ഹൗസിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ജോ ബൈഡനെ സുരക്ഷിതഭാഗത്തേക്ക് മാറ്റി.
ആക്രമിയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. അടുത്തിടെ വൈറ്റ് ഹൗസില്‍ രിനിരവധി സുരക്ഷാ പാളിച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് വൈറ്റ് ഹൗസിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചയാളെ ഇന്റലിജന്‍സ് സംഘം പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല