സ്വന്തം ലേഖകന്‍: ഒന്നാം ലോക മഹായുദ്ധ കാലത്തെ അര്‍മേനിയന്‍ കൂട്ടക്കൊല, വംശഹത്യയാണെന്നും അല്ലെന്നുമുള്ള തര്‍ക്കം മുറുകുന്നു. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി അര്‍മേനിയക്കാരെ വംശഹത്യക്ക് വിധേയരാക്കിയില്ലെന്ന തുര്‍ക്കിയുടെ പരാമര്‍ശമാണ് ലോകമാകെ അര്‍മേനിയക്കാരുടെ പ്രതിഷേധത്തിന് തിരികൊളുത്തിയത്.
അര്‍ജന്റീനയിലെ അര്‍മേനിയന്‍ വംശജര്‍ തുര്‍ക്കി മാപ്പ് പറയണമെണം എന്നാവശ്യപ്പെട്ട് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ്? അയേസിന്‍ വമ്പന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഒന്നാം ലോക മഹായുദ്ധ കാലത്ത് 15 ലക്ഷത്തോളം അര്‍മേനിയക്കാരെ ഒട്ടോമന്‍ സാമാജ്യ്രം വധിച്ചത്? വംശഹത്യയെന്നാണെന്ന പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
അര്‍ജന്റീനയിലെ തുര്‍ക്കി സ്ഥാനപതിയുടെ വീട്ടിലേക്ക് നടത്തിയ പ്രകടനത്തില്‍ അയ്യായിരത്തിലധികം പേര്‍ പങ്കെടുത്തു. കൂട്ടക്കൊലയുടെ സത്യം പുറത്തു വരണമെന്നും തുര്‍ക്കി മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഒരു ലക്ഷത്തിലധികം അര്‍മേനിയനക്കാരാണ്? അര്‍ജന്റിനയിലുള്ളത്?. ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അര്‍മേനിയന്‍ വംശജരുള്ളതും? അര്‍ജന്റീനയിലാണ്?. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികാചരണത്തില്‍ അര്‍മേനിയയിലേത്? വംശഹത്യായിരുന്നെന്ന് ഫ്രാന്‍സിസ്? മാര്‍പാപ്പ പ്രതികരിച്ചിരുന്നു.
വംശഹത്യയാണെന്ന അഭിപ്രായത്തോട്? യോജിച്ച് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്?തു. എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്ത തുര്‍ക്കി പ്രസ്താവന നിഷേധിച്ചു. ഒപ്പം വത്തിക്കാനിലെ തുര്‍ക്കി സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും വത്തിക്കാന്‍ സ്ഥാനപതിയോട്? വിശദീകരണം ആവശ്യപ്പെടുകയും ചെയ്?തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല