സ്വന്തം ലേഖകന്‍: കുപ്രസിദ്ധമായ അര്‍മീനിയന്‍ കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികം തുര്‍ക്കിയില്‍ കുഴിച്ചു മൂടപ്പെട്ട ചരിത്രത്തെ കുഴിതോണ്ടിയെടുക്കുകയാണ്. 1915 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് അന്നത്തെ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം ലക്ഷക്കണക്കിന് അര്‍മീനിയക്കാരെ കൂട്ടക്കൊല ചെയ്തത്. മുസ്ലീം ഭരണാധികാരികളായ ഓട്ടോമന്‍ ഭരണകൂടം ജൂതരും ക്രിസ്ത്യാനികളുമായ അര്‍മീനിയക്കാര്‍ക്കുമേല്‍ നടത്തിയ വംശഹത്യയാണ് കൂട്ടക്കൊല ചരിത്രത്തില്‍ സ്ഥാനം നേടിയത്.
അന്നുതൊട്ടിന്നുവരെ സംഭവം തുര്‍ക്കിയിലെ തൊട്ടാല്‍ പൊള്ളുന്ന വിവാദ വിഷയമാണ്. ചരിത്രത്തിലെ ഈ കറുത്ത അധ്യായം മൂടിവക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ കഴിഞ്ഞൊതൊന്നും മറക്കാന്‍ അര്‍മീനിയന്‍ വംശജര്‍ തയ്യാറല്ല. 1915 ല്‍ നടന്നല്‍ ആഭ്യന്തര പോരാട്ടമാണെന്നും ഇരുവശത്തും ഒരു പോലെ ആള്‍നാശം ഉണ്ടായിട്ടുണ്ടെന്നുമാണ് തുര്‍ക്കിയുടെ നിലപാട്.
കൂട്ടക്കൊല ഓര്‍മ പുതുക്കാനായി ഇസ്റ്റാബുളില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ ആയിരക്കണക്കിന് അര്‍മീനിയക്കാരും തുര്‍ക്കികളും പങ്കെടുത്തു. വിവിധ തുര്‍ക്കി എന്‍ജിഒകളും അന്താരാഷ്ട്ര സംഘടനകളും സഹകരിച്ചാണ് ചടങ്ങു സംഘടിപ്പിച്ചത്. ഇതിനു സമാന്തരമായി അര്‍മീനിയന്‍ തലസ്ഥാനമായ യാരെവാനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ വിവിധ ലോകനേതാക്കള്‍ പങ്കെടുത്തു.
നേരത്തെ അര്‍മീനിയന്‍ കൂട്ടക്കൊലയെ വംശഹത്യ എന്നു വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് വത്തിക്കാനിലും ഓസ്ട്രിയയിലുമുള്ള തങ്ങളുടെ അംബാസഡര്‍മാരെ തുര്‍ക്കി മടക്കി വിളിച്ചിരുന്നു. അര്‍മീനിയന്‍ വംശജരെ തുര്‍ക്കിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച അന്നത്തെ ഓട്ടോമന്‍ ഭരണകൂടം ഏതാണ്ട് 1.5 മില്യണ്‍ അര്‍മീനിയക്കാരെ സിറിയയിലേയും ഇറാക്കിലേയും മരുഭൂമിയിലേക്ക് മരിക്കാനായി തുരത്തിയെന്നാണ് ചരിത്രം.
1918 ല്‍ ഓട്ടോമന്‍ പിടിയില്‍ നിന്ന് മോചിതയായെങ്കിലും 1991 വരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു അര്‍മീനിയ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിയ അര്‍മീനിയക്കാര്‍ 2013 മുതല്‍ കൂട്ടക്കൊലയുടെ ഓര്‍മ പുതുക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല