സ്വന്തം ലേഖകന്‍: ഒരേസമയം പാക്, ചൈനീസ് ആക്രമണങ്ങളെ നേരിടാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ചൈന കൂടുതല്‍ ആക്രമണോത്സുകമാകുകയും പാകിസ്താനുമായി സന്ധിയുടെ സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരേസമയം ഇരു രാജ്യങ്ങളുമായും യുദ്ധത്തിന് ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് സൈനിക മേധാവി വ്യക്തമാക്കി.
ദോക്‌ലാമില്‍ 73 ദിവസം നീണ്ട പ്രശ്‌നം ഇനിയും ഉരുണ്ടുകൂടി വടക്കന്‍ അതിര്‍ത്തിയില്‍ വലിയ സംഘര്‍ഷങ്ങളിലേക്ക് വളരാമെന്നും പുറത്തുനിന്നുള്ള ശത്രുക്കള്‍ക്കു മേല്‍ മേല്‍ക്കോയ്മ നേടാന്‍ സൈന്യത്തിനാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഇന്ത്യക്കെതിരെ പോരാടുന്ന പാക്കിസ്ഥാനെ പേരെടുത്ത് വിമര്‍ശിച്ച റാവത് രാജ്യത്തിനെതിരായ നിഴല്‍ യുദ്ധത്തിനും നേതൃത്വം നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ദോക് ലാം വിഷയത്തില്‍ ചൈനയേയും റാവത് നിശിതമായി വിമര്‍ശിച്ചു.ഇന്ത്യാ അതിര്‍ത്തിയില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമം നടത്തുകയാണ്. അതിര്‍ത്തിയില്‍ കടന്ന് കയറികൊണ്ട് ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുകയാണ് ചൈനയെന്നും റാവത് ആഞ്ഞടിച്ചു.
ഈ സാഹചര്യത്തില്‍ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും, തെക്കന്‍ അതിര്‍ത്തിയില്‍ നിന്നുമുള്ള ആക്രമത്തെ നമ്മള്‍ എപ്പോഴും പ്രതീക്ഷിക്കണമെന്നും റാവത് പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയതിനു പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല