സ്വന്തം ലേഖകന്‍: യുഎഇ ധനസഹായത്തിന്റെ പേരില്‍ മലയാളികളെ അധിക്ഷേപിച്ച് അര്‍ണാബ് ഗോസ്വാമി; സമൂഹമാധ്യമങ്ങളില്‍ അര്‍ണാബിന് പൊങ്കാലയിട്ട് മലയാളികള്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ടിവിയുടെ മാനേജിംഗ് ഡയറക്ടറുമായ അര്‍ണാബ് ഗോസ്വാമി കേരളത്തെ സഹായിക്കാന്‍ യുഎഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മലയാളികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.
ഇന്ത്യയയിലെ ഏറ്റവും നാണംകെട്ട ജനത എന്ന് കേരളീയരെ അര്‍ണാബ് വിശേഷിപ്പിച്ചതാണ് വിവാദമായത്. സംഭവം പ്രചരിച്ചതോടെ മലയാളികള്‍ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
യു.എ.ഇ സഹായം കെട്ടുകഥയാണെന്നും കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാനാണ് ശ്രമമെന്നുമായിരുന്നു അര്‍ണാബിന്റെ പ്രതികരണം. രാജ്യദ്രോഹമനോഭാവമുള്ളവരാണ് ഇത്തരം പ്രചരണത്തിന് പിന്നിലെന്നും അര്‍ണാബ് പറഞ്ഞിരുന്നു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും വ്യാജപ്രചരണം നടത്തുകയാണെന്നും അവര്‍ക്ക് പണം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ചയ്ക്കിടെ അര്‍ണാബ് ചോദിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല