ഹോളിവുഡിലെ മസില്‍മാന്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗറിന് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ മോഹം. ഗ്രീന്‍ഗ്ളോബ് ഫൌണ്േടഷന്റെ പ്രകൃതി സംരക്ഷണത്തിനുള്ള ഔട്ട്സ്റാന്‍ഡിംഗ് പെര്‍ഫോമന്‍സ് അവാര്‍ഡ് അഭിഷേക് ബച്ചനു സമ്മാനിക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് അര്‍നോള്‍ഡ് മനസിലെ മോഹം പങ്കുവെച്ചത്.
നല്ലൊരു തിരക്കഥയും സംവിധായകനേയും ലഭിച്ചാല്‍ താന്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് അര്‍നോള്‍ഡ് പറഞ്ഞു. ഇന്ത്യന്‍ ഭക്ഷണം ഇഷ്ടപ്പെട്ടെന്നു പറഞ്ഞ അര്‍നോള്‍ഡ് ഇന്ത്യയില്‍ വര്‍ഷംതോറും 700 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതില്‍ അത്ഭുതംകൂറി.
അമേരിക്കയില്‍ വര്‍ഷം 700 ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനേക്കുറിച്ചു ചിന്തിക്കാനേ കഴിയില്ലെന്നും അര്‍നോള്‍ഡ് വ്യക്തമാക്കി. എന്തായാലും താമസിയാതെ ഹോളിവുഡിലെ ബോഡി ബില്‍ഡറും മസില്‍മാനും രാഷ്ട്രീയക്കാരനുമെല്ലാമായ അര്‍നോഡിനെ ഇന്ത്യന്‍ സിനിമയില്‍ കാണാമെന്ന് പ്രതീക്ഷയിലാണ് അര്‍നോള്‍ഡിന്റെ ഇന്ത്യന്‍ ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല