നടനും കലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍ മോഹനവാഗ്ദാനങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനല്ല, തന്നെ വിട്ടുപോയ ഭാര്യ മരിയ ഷ്റിവറെ തിരിച്ചുകിട്ടാന്‍! ദാമ്പത്യബന്ധം അവസാനിപ്പിച്ച് ഒരു വര്‍ഷമായെങ്കിലും ‘ടെര്‍മിനേറ്റര്‍ നായകന്‍ ഷ്വാസ്നെഗറും ഷ്റിവറും പുനരൈക്യത്തിലേക്കുള്ള പാതയിലാണ്. ഇരുവരും കൌണ്‍സലിങ്ങിനു വിധേയരാകുന്നു.
പൊതുരംഗത്ത് വലംകൈയായിരുന്ന ഷ്റിവര്‍ ഇല്ലാതെ മുന്‍ ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ഭാവി ഇല്ലെന്ന തിരിച്ചറിവാണ് അവരെ എങ്ങനെയും തിരികെ കൊണ്ടുവരാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ‘ഇതു പഴയ ഷ്വാര്‍സ്നെഗറല്ല, ഞാനാളാകെ മാറിയെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അതു വിശ്വസിക്കരുതെന്നാണ് ഷ്റിവറിന്റെ കൂട്ടുകാര്‍ ഉപദേശിക്കുന്നത്. അയാളൊരിക്കലും മാറില്ലെന്നാണ് അവരുടെ ‘സുചിന്തിതമായ അഭിപ്രായം.
തികഞ്ഞ കത്തോലിക്കാ മതവിശ്വാസിയായതിനാല്‍ വിവാഹമോചനത്തെ ഷ്റിവര്‍ അനുകൂലിക്കുന്നില്ലെങ്കിലും വീട്ടുജോലിക്കാരിയുമായുള്ള അവിഹിത ബന്ധത്തില്‍ ഭര്‍ത്താവിനു കുഞ്ഞുണ്ടായത് ക്ഷമിക്കാന്‍ കഴിയാതിരുന്നതിനാലാണ് അതറിഞ്ഞ ഉടന്‍ വിവാഹബന്ധം ഒഴിഞ്ഞത്. ഇതുവരെ അതിനോട് പൊരുത്തപ്പെടാന്‍ ഷ്റിവറിനു കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല