1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയ യുവരാജ് സിംഗ് എഴുത്തിലേക്ക് തിരിയുന്നു. തന്‍റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുനാഥനുമായി കണക്കാക്കുന്ന പിതാവ് യോഗരാജ് സിംഗിനെ കുറിച്ചാണ് യുവി പുസ്തകമെഴുതുന്നത്. യോഗരാജ് സിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഹങ്കാരിയായ മാസ്റ്റര്‍ എന്ന് അര്‍ഥം വരുന്ന ‘അറഗന്‍റ് മാസ്റ്റര്‍’ എന്നാണ് പുസ്തകത്തിന്‍റെ പേര്.
പിതാവുമൊത്ത് ചെലവിട്ട നിമിഷങ്ങള്‍, ജീവിതത്തില്‍ പിന്നിട്ട സംഭവങ്ങളും മുഹൂര്‍ത്തങ്ങളും, ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ യുവിയുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍, കാന്‍സര്‍ ബാധിതനായ ദിവസങ്ങളിലെ അനുഭവങ്ങള്‍, എല്ലാവരുടെയും പ്രാര്‍ഥനകളുടെ ഫലമായി ജിവിതത്തിലേക്കുള്ള തിരിച്ചുവരവ് എന്നിവയെ കുറിച്ചെല്ലാം യുവരാജ് എഴുതും
ചുരുക്കത്തില്‍ യുവിയുടെ ജീവിതത്തിന്‍റെ നേര്‍രേഖയാകും പിതാവിനെ കുറിച്ചെഴുതുന്ന പുസ്തകം. അര്‍ബുദത്തിന് കീഴ്പ്പെട്ട്പ്പോളുണ്ടായ മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് ട്വിറ്ററിലൂടെയും മറ്റും യുവി പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണെങ്കിലും പുസ്തകത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.