1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2024

സ്വന്തം ലേഖകൻ: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദിവ്യ ഇന്ന് തന്നെ ജയിൽ മോചിതയാകും.

പ്രതി ഒളിവില്‍ പോകുമെന്ന വാദം പ്രോസിക്യൂഷനില്ലെന്നും പ്രതിയുടെ പദവിയും മുന്‍കാല ചരിത്രവും സമാന കുറ്റക്യത്യം ചെയ്തിട്ടില്ലാത്തതും വിദ്യയ്ക്ക് ജാമ്യം ലഭിക്കാന്‍ അനുകൂലമായി. ജാമ്യം നല്‍കിയാല്‍ കല്കക്ടറെ ദിവ്യ സ്വാധീനിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കേസ് ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കി കഴിഞ്ഞെന്നും കല്കടറുടെ മൊഴി നേരത്തെ രേഖപെടുത്തിയാതണെന്നും കോടതി വ്യക്തമാക്കി.

ദിവ്യക്ക് ജാമ്യം നല്‍കരുത് എന്ന് നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു വകുപ്പ് നവീന്‍ ബാബുവിന് നല്‍കിയ ക്ലീന്‍ ചിറ്റ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കുടുംബം ജാമ്യാപേക്ഷയെ എതിര്‍ത്തത്.

ദിവ്യയുടെ രാഷ്ട്രീ അധികാര സ്വാധീനം കേസ് അന്വേഷണത്തെ സ്വാധീനിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് നവീനിന്റെ കുടുംബം കോടതിയെ അറിയിച്ചു. എന്നാല്‍, വിവാദ യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ ബാബു തന്നെ കണ്ട് കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ കളക്ടറുടെ മൊഴിയുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിയിരുന്നു പിപി ദിവ്യ ജാമ്യത്തിനായി വാദിച്ചത്.

നേരത്തെ, ഒക്ടോബര്‍ 29ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ അറസ്റ്റിലാകുന്നത്. ദിവ്യയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തലശ്ശേരി കോടതി ഉന്നയിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് ദിവ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതിനാല്‍, കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് അറിയിച്ചത്. നേരത്തെ മൂന്ന് മണിക്കൂര്‍ ദിവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയതും പരാമര്‍ശങ്ങള്‍ നടത്തിയതും ആസൂത്രണം ചെയ്താണെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ കൃത്യമായ മറുപടിയോ തെളിവുകളോ ദിവ്യ നല്‍കിയിരുന്നില്ല. ഇതിന്റെ വിശദാംശങ്ങളായിരിക്കും പോലീസ് തേടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.