1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2025

സ്വന്തം ലേഖകൻ: കെയർഹോമിൽ കുറഞ്ഞ ശമ്പളം നൽകി ജീവനക്കാരെ ചൂഷണം ചെയ്ത മലയാളിയായ മാനേജരെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന. കെയർഹോം മേഖലയിലെ തട്ടിപ്പുകൾക്കെതിരെ പോരാടുന്ന അനീഷ് ഏബ്രഹാം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ഒരു വിവരം പങ്കുവെച്ചത്.

കെയർഹോമിലെ ജീവനക്കാരനായ മലയാളി കെയറർക്ക് വെറും 350 പൗണ്ടായിരുന്നു ശമ്പളമായി നാലാഴ്ച്ച കൂടുമ്പോൾ കിട്ടിയിരുന്നതെന്നും ഇതേ തുടർന്ന് ജീവനക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് കെയർ ഹോം മാനേജരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതെന്നുമാണ് അനീഷ് ഏബ്രഹാം പറയുന്നത്. എന്നാൽ അന്വേഷണ വിധേയമായാണ് അറസ്റ്റ് എന്നതിനാൽ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

യുകെയിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാൻ ഇവർ തലവരി പണമായി നൽകിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാർഡിയൻ പത്രം നടത്തിയ സർവേ റിപ്പോർട്ട് നൽകിയിരുന്നു. സർവേയിൽ പങ്കെടുത്ത പലരും ഏകദേശം 20 ലക്ഷം രൂപ വരെ നൽകിയാണ് കെയറർ വീസ സംഘടിപ്പിച്ചതെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്.

ഇത്തരത്തിൽ എത്തുന്നവർക്ക് നിലവാരമില്ലാത്ത താമസസൗകര്യവും വളരെ കുറച്ചു ശമ്പളവും മാത്രമെ ലഭ്യമാകുന്നുള്ളുവെന്നും ആരോപണമുണ്ട്. സമാനമായ സാഹചര്യങ്ങളാണ് മലയാളിയായ കെയർ ഹോം മാനേജരുടെ അറസ്റ്റിലും ഉണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

സമാന സാഹചര്യത്തിൽ 10 ലക്ഷം രൂപ നൽകി കെയറർ വീസയിൽ എത്തിയ മലയാളി യുവാവാണ് മലയാളിയ കെയർ ഹോം മാനേജർക്കെതിരെ പരാതി നൽകിയത് എന്നാണ് സൂചന. ലേണിങ് ഡിസബിലിറ്റി ഉള്ള കുട്ടികളെ പരിചരിക്കുന്ന കെയർ ഹോമിൽ നിന്നും മതിയായ ശമ്പളം ലഭിക്കാത്തതിനാൽ ഇംഗ്ലിഷുകാരായ ജീവനക്കാർ ജോലി രാജി വച്ചു പോയെന്നും സൂചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.