1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2024

സ്വന്തം ലേഖകൻ: യുഎഇ സര്‍ക്കാര്‍ ഈയിടെ കൊണ്ടുവന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ ശിക്ഷകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വലിയ പിഴകളും ജയില്‍ ശിക്ഷയും ഉള്‍പ്പെടെയുള്ള ശിക്ഷകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതിയ നിയമം അനുശാസിക്കുന്നത്. രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ നിയമം അധികൃതര്‍ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം മദ്യപിച്ച് വാഹനമോടിക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന യുഎഇയുടെ പുതിയ ട്രാഫിക് നിയമം അനുസരിച്ച് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.

ട്രാഫിക് നിയന്ത്രണം സംബന്ധിച്ച 2024-ലെ ഫെഡറല്‍ ഡിക്രി-നിയമ നമ്പര്‍ 14-ന്‍റെ ആര്‍ട്ടിക്കിള്‍ 31 പ്രകാരം, ബന്ധപ്പെട്ട ട്രാഫിക് നിയന്ത്രണ അധികാരികള്‍ക്ക് വിവിധ ട്രാഫിക് നിയമ ലംഘനങ്ങളുടെ പേരില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യാന്‍ അധികാരമുണ്ടായിരിക്കും. ആറ് കേസുകളിലാണ് ട്രാഫിക് അധികാരികള്‍ക്ക് ഡ്രൈവറെ കൈയോടെ അറസ്റ്റ് ചെയ്യാന്‍ അനുവാദമുള്ളത്:

  1. വാഹനം ഓടിക്കുന്നതിനിടെ ഒരാളുടെ മരണത്തിനോ പരിക്കേല്‍ക്കുന്നതിനോ കാരണമാവുന്ന വിധത്തില്‍ ഇപകടം ഉണ്ടാക്കുക.
  2. വാഹനം ഓടിക്കുന്നതിന്റെ ഫലമായി മറ്റുള്ളവരുടെ വസ്തുവകകള്‍ക്ക് ഗുരുതരമായ നാശം വരുത്തുക.
  3. അശ്രദ്ധമായോ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയിലോ വാഹനം ഓടിക്കുക.
  4. വാഹനം നിയന്ത്രിക്കാനുള്ള കഴിഴ് നഷ്ടമാവുന്ന വിധത്തില്‍ മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ സ്വാധീനത്തില്‍ ഡ്രൈവ് ചെയ്യുക.
  5. ഇത്തരം കുറ്റകൃത്യങ്ങളിലൊന്ന് സംഭവിക്കുകയാണെങ്കില്‍, ഡ്രൈവറുടെ പേര്, വിലാസം, വ്യക്തിഗത ഡാറ്റ സൂചിപ്പിക്കുന്ന ഏതെങ്കിലും ഔദ്യോഗിക രേഖ എന്നിവ നല്‍കാന്‍ വീസമ്മതിക്കുകയോ, അല്ലെങ്കില്‍ തെറ്റായ പേരോ വിലാസമോ നല്‍കുകയോ ചെയ്യുക.
  6. ഒരു വ്യക്തിയുടെ സുരക്ഷയ്ക്ക് ഹാനികരമാകുന്ന അപകടം വരുത്തിവച്ച ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയോ അല്ലെങ്കില്‍ ട്രാഫിക് ഉദ്യോഗസ്ഥന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വഹാനം ഓടിച്ചുപോവുകയോ റോഡില്‍ വച്ച് അപകടകരമായ വിധത്തില്‍ മറ്റൊരു വാഹനത്തെ പിന്തുടരുകയോ ചെയ്യുക.

ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ പുതിയ ട്രാഫിക് നിയമം 2025 മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.