
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോനകള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനം. ആറ് ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപടികള്‍. താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്നതാണ് സര്‍ക്കാര്‍ ലഷ്യമിടുന്നത്.
ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തിലായിരുന്നു യോഗം. രാജ്യത്തെ തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യാം എന്ന് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഈ വര്‍ഷം ആദ്യം ഒരു ലക്ഷത്തിലേറെ താമസ-കുടിയേറ്റ നിയമലംഘകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇവര്‍ക്ക് രാജ്യം വിട്ട് പോകാനും സ്‌പോണ്‍സര്‍ഷിപ്പ് മാറി ഇഖാമ(താമസരേഖ) നേടാനുമടക്കമുള്ള ഇളവ് (പൊതുമാപ്പ്) മൂന്നര മാസം ആഭ്യന്തരമന്ത്രാലയം അനുവദിച്ചിരുന്നു. എന്നാല്‍, ഇത് പ്രയോജനപ്പെടുത്തിയത് 65,000 വിദേശികള്‍ മാത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല