1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2024

സ്വന്തം ലേഖകൻ: ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റുചെയ്യുന്നതിന്, സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ മുൻകൂർജാമ്യഹർജി ഫയൽചെയ്തിട്ടുണ്ട് എന്നത് തടസ്സമല്ല. നിയമമോ നിലവിലെ കീഴ്‌വഴക്കമോ അറസ്റ്റ് ചെയ്യുന്നതിന് പോലീസിനെ വിലക്കുന്നില്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ബലാൽസംഗക്കേസിൽ ചൊവ്വാഴ്ച മുൻകൂർജാമ്യഹർജി തള്ളിയിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് മുൻകൂർജാമ്യഹർജി ഫയൽചെയ്തതിന്റെപേരിൽ അറസ്റ്റ് വിലക്കുണ്ടോ എന്നത് ചർച്ചയായിരിക്കുന്നത്. സിദ്ദിഖ് സുപ്രിംകോടതിയിൽ മുൻകൂർജാമ്യഹർജി ഫയൽചെയ്തിട്ടുണ്ട്. ജീവപര്യന്തം തടവുവരെ ശിക്ഷിക്കാവുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ മുൻകൂർജാമ്യ ഹർജിയുടെപേരിൽ അറസ്റ്റ് ഒഴിവാക്കണമെന്ന നിയമോപദേശം പോലീസിന് നൽകാറില്ല.

2016-ൽ നടന്നതായിപ്പറയുന്ന സംഭവത്തിൽ പരാതി നൽകാനുണ്ടായ കാലതാമസമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ മുൻകൂർജാമ്യഹർജി നൽകിയത്. ഈ വാദങ്ങൾ അംഗീകരിക്കാതെയാണ് സുപ്രിംകോടതിയുടെ സുപ്രധാനമായ എട്ട് ഉത്തരവുകൾ ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് ഹർജി തള്ളിയത്. എന്നിട്ടും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തത് സുപ്രിംകോടതിയെ സമീപിക്കാൻ സഹായം ചെയ്യുകയായിരുന്നുവെന്ന വിമർശനവും ഉയർന്നു.

സുപ്രിംകോടതി പറഞ്ഞത്

മുൻകൂർജാമ്യഹർജി പരിഗണിച്ച് അറസ്റ്റ് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചാൽ മാത്രമേ അറസ്റ്റ് ഒഴിവാക്കാൻ പറ്റൂ. ഇക്കാര്യത്തിൽ ഒറ്റവരി ഉത്തരവ് പോര എന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.