1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി താമസ കേന്ദ്രങ്ങളില്‍ നടത്തിയ വ്യാപക പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റില്‍ എന്‍ജിനീയറിങ് ഓഡിറ്റ് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സാല്‍വയില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന ഏഴ് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു.

ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സ്വകാര്യ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് താമസം മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇവിടെ നടത്തിയ പരിശോധനയില്‍ ആറു കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

അതിനിടെ, നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയിഡുകള്‍ തുടരുകയാണ്. ജലീബ് അല്‍ ഷുയൂഖ് ഏരിയയില്‍ പ്രൈവറ്റ് സെക്യൂരിറ്റി സെക്ടര്‍, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്സുമായി സഹകരിച്ച് നടത്തിയ സുരക്ഷാ പരിശോധനയില്‍ നൂറുകണക്കിന് പ്രവാസികള്‍ പിടിയിലായി.

നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് റഫര്‍ ചെയ്തു. മഹ്ബൂല, ഫഹാഹീല്‍, മംഗഫ് എന്നിവിടങ്ങളില്‍ രണ്ടു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ നൂറോളം പേരും പിടിയിലായി. അപകടം നടന്ന ശേഷം വലിയ തരത്തിലുള്ള പരിശോധനകൾ ആണ് കുവെെറ്റ് അധികൃതർ താമസ കേന്ദ്രങ്ങളിൽ നടക്കുന്നത്.

കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ പ്രവാസി ബാച്ചിലര്‍മാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 139 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ 24727732 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ വിളിച്ചോ ഗവര്‍ണറേറ്റിലെ മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയോ അത്തരം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ റെസിഡന്‍ഷ്യല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 500ഓളം പേരുടെ അഡ്രസ് ഔദ്യോഗിക സിസ്റ്റത്തില്‍ നിന്ന് ഡിലീറ്റ് ചെയ്തതായി അറിയിച്ചു. കെട്ടിട ഉടമ ആവശ്യപ്പെട്ടതു പ്രകാരമോ കെട്ടിടം പൊളിച്ചു മാറ്റിയതിനെ തുടര്‍ന്നോ ആണ് നടപടി. ഇവിടങ്ങളിലെ താമസക്കാര്‍ പുതിയ വിലാസം 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. പുതിയ വാടകക്കരാര്‍ ഉള്‍പ്പെടെയുള്ള അനുബന്ധ രേഖകള്‍ ഹാജരാക്കി വേണം ഇത് ചെയ്യാന്‍. സമയ ബന്ധിതമായി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 100 ദിനാറാണ് പിഴ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.