യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്നവസാനിക്കാനിരിക്കെ തോറ്റാല്‍ പുറത്തായേക്കാനുള്ള നേരിയ സാധ്യതയോടെ ആര്‍സനല്‍ ഒളിംപിക് മാഴ്‌സക്കെതിരെ. മിക്കവാറും നോക്കൗട്ട് ഘട്ടം ഉറപ്പാക്കിക്കഴിഞ്ഞ നിലവിലെ ജേതാക്കള്‍ സ്‌പെയ്‌നില്‍ നിന്നുള്ള ബാര്‍സലോണ, ഇംഗ്ലീഷ് കരുത്തര്‍ ചെല്‍സി, ഇറ്റാലിയന്‍ വമ്പന്‍മാര്‍ എ.സി മിലാന്‍ ടീമുകള്‍ക്കും ഇന്ന് കളിയുണ്ട്.
ബാര്‍സക്ക് ചെക് ടീം വിക്ടോറിയ പ്ലാസനും ചെല്‍സിക്ക് ജര്‍മനിയില്‍ നിന്നുള്ള ഗെങ്കും മിലാന് ബെലാറസ് ടീം ബെയ്റ്റയുമാണ് എതിരാളികള്‍. മൂന്നു പ്രമുഖര്‍ക്കും ഹോം മത്സരമാണ്. ഗ്രൂപ്പ് എഫില്‍ ആര്‍സനലിന് ജീവന്‍മരണ പോരാട്ടം തന്നെയാണ്. എവേ മൈതാനത്താണ് ഫ്രഞ്ചു ക്ലബ് മാഴ്‌സയെ നേരിടുന്നതെന്നതിനാല്‍ ആര്‍സനലിന്റെ മത്സര ഫലം ഒന്നു കൂടി അപ്രവചനീയമാണ്. രണ്ടില്‍ രണ്ടും ജയിച്ച് ഒന്നാമതു നില്‍ക്കുന്ന ആതിഥേയര്‍ ഗ്രൂപ്പില്‍ നൂറു ശതമാനം വിജയമാകും ലക്ഷ്യം വെയ്ക്കുന്നത്.
രണ്ടാം സ്ഥാനത്തുള്ള ആര്‍സനലിന് നാലു പോയിന്റുണ്ടെങ്കിലും പിന്നില്‍ നില്‍ക്കുന്ന ജര്‍മന്‍ ടീം ഡോര്‍ട്ട്മുണ്ട് ഒരു പോയിന്റുമായി നേരിയ സാധ്യത അവശേഷിപ്പിക്കുന്നത് അവര്‍ക്ക് ഭീഷണിയാണ്. ഗണ്ണേഴ്‌സ് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ഡോര്‍ട്ട്മുണ്ട് ഒളിംപ്യാക്കോസിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ രണ്ടാം സ്ഥാനവുമായി നോക്ക് ഔട്ട് ഘട്ടത്തിലേക്ക് പോകുന്ന ടീമേതെന്ന് തീരുമാനിക്കപ്പെടുന്നത് ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരിക്കും. സമനിലയെങ്കിലും നേടാനായാല്‍ ആര്‍സനലിന് പേടിക്കാനില്ല.
പുതിയ നായകന്‍ റോബിന്‍ വാന്‍പേഴ്‌സിയുടെ ഗോളടി മിടുക്കിനെ ശരണം പ്രാപിക്കുകയാണ് ഭാവി അപകടത്തിലായി നില്‍ക്കുന്ന കോച്ച് ആര്‍സീന്‍ വെംഗര്‍. ലീഗില്‍ സണ്ടര്‍ലന്‍ഡിനെതിരെ രണ്ടു ഗോള്‍ നേടി മിന്നും ഫോമിലാണ് പേഴ്‌സി. മുന്‍ നിരയില്‍ തിയോ വാല്‍ക്കോട്ടും മധ്യനിരയില്‍ ആന്ദ്രെ അര്‍ഷാവിനുമാണ് വെംഗറുടെ മറ്റു പ്രധാന ആയുധങ്ങള്‍.
ഗ്രൂപ്പ് ഇയില്‍ രണ്ട് കളിയില്‍ നാലു പോയിന്റുള്ള ചെല്‍സിയെ നേരിടുന്ന ഗെങ്ക് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. മൂന്നു പോയിന്റുള്ള ലെവര്‍ ക്യൂസണും രണ്ടു പോയിന്റുള്ള വലന്‍സിയയും തമ്മിലാണ് ഗ്രൂപ്പിലെ രണ്ടാം മത്സരമെന്നത് ചെല്‍സിക്ക് അനുഗ്രഹമാകുകയായിരുന്നു. മത്സര ഫലം എന്തായാലും ചെല്‍സിക്ക് ഭയക്കാനില്ല. അതേസമയം ഗെങ്ക് ചെല്‍സിയെ അട്ടിമറിക്കുകയും രണ്ടാം മത്സരത്തില്‍ ലെവര്‍ക്യൂസണ്‍ സമനിലയിലാവുകയോ ഏതെങ്കിലുമൊരു ടീം ജയിക്കുകയോ ചെയ്താല്‍ മൂന്നു ടീമുകള്‍ക്ക് ഒരേ പോയിന്റ് നിലയാകും.
നാലു പോയിന്റു വീതം നേടി യഥാക്രം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന മിലാന്‍, ബാര്‍സ ടീമുകളെ അട്ടിമറിക്കാന്‍ പ്ലാസന്‍, വിക്ടോറിയ ടീമുകള്‍ക്കില്ലെന്നാണ് പൊതുവെയുള്ള നിരീക്ഷണം. അതേസമയം അട്ടിമറി സംഭവിച്ചാല്‍ രണ്ടാം സ്ഥാനത്തിന് രണ്ടു ടീമുകളാകും. രണ്ടു മത്സരത്തിലും അട്ടിമറി പിണഞ്ഞാല്‍ നാലു ടീമുകള്‍ക്കും നാലു വീതം പോയിന്റാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല