ആഴ്‌സണലിന് എഫ് എ കപ്പ് കിരീടം. ഫൈനലില്‍ എതിരില്ലാത്ത നാലു ഗോളിന് ആസ്റ്റവില്ലയെ തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സണലിന്റെ 12ാം എഫ് കപ്പ് കിരീടമാണ് ഇത്. ആഴ്‌സന്‍ വെംഗറിന്റെ കീഴില്‍ ഗണ്ണേഴ്‌സിന്റെ ആറാം എഫ് എകപ്പ് കിരീടവും. കളിയില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയാണ് ആഴ്‌സണല്‍ തങ്ങളുടെ എഫ് എ കപ്പ് കിരീടം നിലനിര്‍ത്തിയത്.
ആഴ്‌സണല്‍ തന്നെയാണ് കളിക്കളത്തില്‍ ആദ്യ നീക്കങ്ങള്‍ തുടക്കം കുറിച്ചതും. അല്കസിസ് സാഞ്ചസിന്റെ നേതൃത്വത്തില്‍ നടത്തിയ ആദ്യ നീക്കങ്ങള്‍ വില്ല ഗോളി ഷെയ്ന്‍ ഗിവന്‍ തട്ടിയകറ്റി. തിയോ വാല്‍ക്കോട്ടിലൂടെയായിരുു ആഴ്‌സണലിന്റെ ആദ്യ മുറ്റേം. 40ാം മിനുറ്റില്‍
റാംസേ നല്‍കിയ പാസില്‍ സാഞ്ചസിന്റെ ഹെഡര്‍ വാല്‍ക്കോട്ട് ഇടംകാലുകൊണ്ട് ഗോളാക്കി മാറ്റുകയായിരുന്നു. 50ാം മിനുറ്റില്‍ സാഞ്ചസ് ആഴ്‌സണലിനു വേണ്ടി മനോഹരമായ ഗോള്‍ നേടി. ഗോള്‍പോസ്റ്റില്‍ നിന്ന് 25 അടി അകലെനിന്നുള്ള ഗോള്‍ എഫ് എ കപ്പ് ഫൈനലിന്റെ മാറ്റ് കൂട്ടുന്നതായിരുന്നു. 62ാം മിനുറ്റില്‍ പേര്‍ മെര്‍ട്‌സക്കറിലൂടെ ആഴ്‌സണല്‍ ലീഡ് ഉയര്‍ത്തി. ബെന്റകേയുടെ കോര്‍ണറില്‍ തല വെയ്ക്കുക എന്ന ഉത്തരവാദിത്വം മാത്രമേ മെര്‍ട്‌സക്കര്‍ക്കുണ്ടായിരുുള്ളൂ. ഇഞ്ചുറി ടൈമില്‍ ഓളിവര്‍ ജിറൗഡിന്റെ ഗോളിലൂടെ ആഴ്‌സണല്‍ ആസ്റ്റ വില്ലയുടെ പെട്ടിയില്‍ അവസാന ആണിയടിച്ചു. പകരക്കാരനായി ഇറങ്ങിയ ചേംബര്‍ലെയ്‌ന്റെ പാസിലായിരുന്നു ജിറൗഡിന്റെ ഗോള്‍.
അതേസമയം ലയണല്‍ മെസിയുടെ മനോഹരമായ ഗോളിന്റെ പിന്‍ബലത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തി ബാഴ്‌സലോണ കോപാ ഡെല്‍ റെ കിരീടം നേടി. നെയമറും, ഇനാകി വില്യംസും ഓരോ ഗോളുകള്‍ നേടി. ഒിനെതിരെ മൂ് ഗോളുകള്‍ക്കായിരുു ബാഴ്‌സയുടെ ജയം. ഈ സീസണില്‍ ലയണല്‍ മെസിയുടെ 58ാം ഗോളും നെയ്മറിന്റെ 38ാം ഗോളുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല