എഫ്എ കപ്പ് ഫുട്ബോളില്‍ നിന്ന് ആര്‍സനല്‍ പുറത്തായി. അഞ്ചാം റൌണ്ട് മല്‍സരത്തില്‍ സണ്ടര്‍ലാന്റിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോറ്റതാണ് ആര്‍സനലിന് തിരിച്ചടിയായത്. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ എ.സി. മിലാനോട് 4.0ത്തിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് എഫ് എ കപ്പിലും ആര്‍സനലിന് തിരിച്ചടിയേറ്റത്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിനെ മുന്‍നിരക്കാരായ ആര്‍സനല്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് പ്രമുഖ കിരീടങ്ങളൊന്നും നേടാനാകാതെ പോകുന്നത്. മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണും ബോള്‍ട്ടണ്‍ വാണ്ടറേഴ്സും ലീസെസ്റ്റര്‍ സിറ്റിയും വിജയിച്ചു. അതേസമയം ശക്തരായ ചെല്‍സി ബിര്മിംഗ്്ഹാമിനോട് സമനില വഴങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല