1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2012

ബെന്നി വര്‍ക്കി പെരിയപ്പുറം

മാതാപിതാക്കള്‍ കുട്ടികളുടെ ജീവിതത്തില്‍ അവര്‍ക്ക് മാതൃകയായി മാറണമെന്ന് ബര്‍മിംഗ്ഹാം കോളേജിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും മികച്ച പരിശീലകയുമായ ശ്രീമതി റീന ജേക്കബ്‌ ആവശ്യപ്പെട്ടു.വയനാട് സംഗമത്തോട്‌ അനുബന്ധിച്ച് ബ്രിസ്റ്റോളില്‍ നടന്ന ‘ കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക് ‘ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍.

കുട്ടികള്‍ പല കാര്യങ്ങളും മാതാപിതാക്കളോട് തുറന്നു പറയാറില്ല.ഉള്ളില്‍ അടക്കി വച്ച് നടക്കുന്ന കാര്യങ്ങള്‍ തുടര്‍ന്ന് സ്‌ട്രെസ് അടക്കമുള്ള അസുഖങ്ങള്‍ക്ക് കാരണമാകും.മാതാപിതാക്കള്‍ പൂര്‍ണമായും വിട്ടുകൊടുക്കുന്നവരാകണം.കുട്ടികളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളും മാതാപിതാക്കള്‍ തന്നെയാവണം.ഇതില്‍ കുടുംബജീവിതത്തില്‍ മാതാപിതാക്കള്‍ക്ക് തുല്യ പങ്കാണുള്ളത്.

നിരവധി സെമിനാറുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന റീന ടീച്ചര്‍ ഒരു മാതൃക അധ്യാപിക കൂടിയാണ്.യു കെയിലെ യുവജനങ്ങള്‍ക്കും വളര്‍ന്നു വരുന്ന കുട്ടികള്‍ക്കും വേണ്ടി കാര്യമായ പ്രവര്‍ത്തന മണ്ഡലങ്ങള്‍ വളര്‍ന്നു വരാത്തതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു.വളരെയധികം ആകാംക്ഷയോടെ ശ്രദ്ധാപൂര്‍വമാണ് റീന ടീച്ചറിന്റെ വാക്കുകള്‍ വയനാട്ടുകാര്‍ ശ്രവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.