1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2017

സ്വന്തം ലേഖകന്‍: അടുത്ത നൂറു വര്‍ഷങ്ങള്‍ ഭൂമിയ്ക്ക് ദുരിതകാലം, മനുഷ്യര്‍ക്ക് പൂര്‍ണമായും വംശനാശം സംഭവിക്കും, മനുഷ്യരുടെ സ്ഥാനം കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ പിടിച്ചടക്കും, മുന്നറിയിപ്പുമായി വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ്. വയേഡ് മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വരാനിരിക്കുന്ന ലോകത്തെ കുറിച്ച് ഹോക്കിങ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിവേഗം കുതിക്കുകയാണ്. വൈകാതെ തന്നെ ലോകം എഐയ്ക്ക് കീഴടങ്ങും. പിന്നെ സംഭവിക്കുന്നതൊന്നും പ്രവചിക്കാനാവില്ല. എന്നാല്‍ ഇതെല്ലാം എന്ന് സംഭവിക്കുമെന്ന് ഹോക്കിങ്ങും കൃത്യമായ ഒരു സമയ രേഖ നല്‍കുന്നില്ല. കംപ്യൂട്ടര്‍ വൈറസുകള്‍ നിര്‍മിക്കുന്ന മനുഷ്യര്‍ തന്നെ എഐ ടെക്‌നോളജിയും ഡിസൈന്‍ ചെയ്യും. വൈറസുകളുടെ ജോലി ‘കൃത്രിമബുദ്ധി’ ഏറ്റെടുക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

മനുഷ്യന് ഭൂമി ഉപേക്ഷിക്കാന്‍ സമയമായെന്നും ബഹിരാകാശ യാത്രയെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ട സമയമായെന്നും നേരത്തെ തന്നെ ഹോക്കിങ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘കൃത്രിമ ബുദ്ധിയുടെ വരവോടെ മനുഷ്യന്‍ അവന്റെ തന്നെ കുഴി തോണ്ടും. കൃത്രിമബുദ്ധി ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ ചിന്തിക്കാന്‍ തുടങ്ങുന്നതോടെ വൈകാതെ അവ മനുഷ്യവംശത്തെ കീഴടക്കും.’

‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സംബന്ധിച്ച ഗവേഷണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മനുഷ്യന്‍ ഒരുകാര്യം ശ്രദ്ധിച്ചാല്‍ നല്ലത്; കംപ്യൂട്ടറുകളുടെയും മനുഷ്യന്റെയും ചിന്തകള്‍ ലോകത്തിനു നല്ലതു വരുത്താനുള്ള കാര്യങ്ങളെക്കുറിച്ച് ആയിരിക്കണം,’ ഹോക്കിങ്‌സ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.