‘ഈനാംപേച്ചി’ക്ക് കൂട്ട് ‘മരപ്പട്ടി’ എന്ന് കേട്ടിട്ടുണ്ട്..
എങ്കിലും ഈ വാര്‍ത്ത എന്നെ വല്ലാതെ നിരാശനാക്കി..
കാരണം; ഒരാള്‍ ജനാധിപത്യ കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവിന്‍റെ മകന്‍..
മറ്റെയാള്‍ ഒരു വിശ്വാസ്യതയുമില്ലാത്ത ഒരു കള്ളുകച്ചവടക്കാരന്‍റെ മകന്‍..
കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മം മക്കളായി ജനിക്കുമെന്ന് തമാശ പറയാറുണ്ട്. വി.എസ് അന്ധവിശ്വാസിയല്ല. ഉന്നതമായ രാഷ്ട്രീയവുമുണ്ട്. അത്തരം സഖാവിന്റെ മകന്‍ എങ്ങനെയാണു ഇത്തരമൊരു വിഡ്ഡിയാവുന്നതെന്ന് ആലോചിക്കേണ്ട വിഷയമാണു. ഇന്ന് കേരളത്തിലെ നേതാക…്കളുടെ മിക്കവാറും പുത്രന്മാര്‍ മുടിയന്മാരാണു. നാടിന്റെ സമ്പന്നത അനുഭവിച്ച് വളര്‍ന്നതിനാലാവും ഇവര്‍ ഇത്രക്ക് തെമ്മാടികളും താന്തോന്നികളുമായി മാറിയത്. മക്കള്‍ സ്നേഹം കൊണ്ടു നടന്ന ഒരുത്തനും രാഷ്ട്രീയത്തില്‍ രക്ഷപ്പെട്ടിട്ടില്ല. ജനങ്ങള്‍ അവരെ പുച്ഛിച്ച് തള്ളിയിട്ടുണ്ട്. പുറം കാലിനു അടിച്ചിട്ടുണ്ട്. മുഖത്ത് കാറിത്തുപ്പിയിട്ടുണ്ട്.
അതിനാല്‍ തോന്ന്യാസികളായ മക്കളോട് അമിത സ്നേഹം കാട്ടുന്ന ഏത് നേതാവും ഇത് അറിഞ്ഞ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ചരിത്രം അവര്‍ക്കെതിരെ വിധി എഴുതിയിരിക്കും.. സ്വന്തം മക്കളെ പുരോഗമന വാദികളായി വളര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, അതിനും ബലം ഉണ്ടാവുന്നില്ലെങ്കില്‍ മക്കളേ ഉണ്ടാവാതിരിക്കുന്നതാണു ഭംഗി. അതല്ലെങ്കില്‍ സ്വന്തം ജീവിതത്തില്‍ അവസാനം വരെ കൊണ്ടു നടന്ന ആശയങ്ങള്‍ ഇവര്‍ തീയിലെരിക്കും.. കടലില്‍ ചിതാഭസ്മമൊഴുക്കി നാറ്റിക്കും…! ഒരു കമ്യൂണിസ്റ്റുകാരന്റെ ചിതഭസ്മം യാതൊരു ഉളുപ്പുമില്ലാതെ കടലില്‍ കായം കലക്കിയതും കണ്ടതാണു നമ്മള്‍……. അതിനാല്‍ തെറ്റിനെ എതിര്‍ക്കുമ്പോള്‍ തീവ്രമായും ശക്തമായും അത് ചെയ്യുക. പിതാവിന്റെ ആശയങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആ വീട്ടില്‍ നിന്നും പുറത്ത് പോയി സ്വന്തമായൊരു റേഷന്‍ കാര്‍ഡ് ഉണ്ടാക്കട്ടെ ഈ മഹന്‍…! വി.എസ് അത് പറയുന്നില്ലെങ്കില്‍ കേരളം അത് പറയും. കാരണം കേരളത്തിനു വി.എസിനെ വേണം..!
മകനെതിരെ കേസുകള്‍ അന്വേഷിക്കാന്‍ വി.എസും പറഞ്ഞിട്ടുണ്ട്. ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ നേരായി അന്വേഷണം നടത്തി തെറ്റുണ്ടെങ്കില്‍ പിടിച്ച് അകത്താക്കട്ടെ…! അപ്പോള്‍ വി.എസ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നും നോക്കാം… ! പക്ഷെ ടിവിക്ക…് മുന്നില്‍ അദ്ദേഹം ചില “കരുണാകരന്‍” മോഡല്‍ “ഒറ്റ മകന്‍” പ്രയോഗം കാണിക്കുന്നതും കണ്ടു…… ജ്യോതിബസുവിന്‍റെ മകന്‍ ബംഗാളിലെ വലിയൊരു ബിസ്കിറ്റ് കമ്പനി നടത്തിയിരുന്നു, അദ്ദേഹം മകന്‍റെ കാര്യത്തില്‍ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചു തന്‍റെ ആശയങ്ങളുമായി മുന്നോട്ടു പോയി. അരുണ്കുമാറിന്റെ അമ്പലത്തില്‍ പോക്കിലും വിശ്വാസത്തിലും കാണുന്ന നിരാശയില്‍ കമ്യൂണിസ്റ്റ് സഖാക്കള്‍ വി.എസിനോട് ഒരു കാര്യം ആവശ്യപ്പെടണം. അദ്ദേഹം മരണ ശേഷം ഏത് രീതിയിലാണു സംസ്ക്കാരം നടത്തെണ്ടതെന്ന് വ്യക്തമാക്കണം. ജ്യോതിബസുവിനെപ്പോലെ ചെയ്യുകയാണെങ്കില്‍ ഇത്തരം പരട്ട മക്കളില്‍ നിന്നും ഒരു രക്ഷപ്പെടീലായിരിക്കും.. ഇല്ലെങ്കില്‍ നായനാരെ കടലില്‍ തട്ടിയതുപോലെ ഇവന്മാരൊക്കെ താറും പാച്ചി നിന്നും ഷൈന്‍ ചെയ്യും… പത്രങ്ങള്‍ അത് വെണ്ടക്കാ നിരത്തും. ഒരു ജീവിതം കൊണ്ട് കമ്യൂണിസം വരുത്താന്‍ പ്രയത്നിച്ചവരെ ഒരു ദിവസം കൊണ്ട് അത് തോട്ടിലൊഴുക്കാന്‍ ഈ നശ്ശിച്ച മക്കള്‍ക്ക് സാധിക്കും എന്ന് ഓരോ കമ്യുണിസ്റ്റുകാരനും ഓര്‍ത്തിരിക്കുന്നത് നന്ന്… ! കമ്യൂണിസ്റ്റുകാരന്‍ ദീര്‍ഘദര്‍ശിയായിരിക്കണം..! മുതലാളിത്വവും ഫ്യൂഡലിസവും മാത്രമല്ല ശത്രുക്കള്‍, മക്കളും ചിലര്‍ക്ക് വര്ഗ്ഗ ശത്രുക്കളാണു..!
വി.എസ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ അനുകൂലിക്കുന്നവര്‍ ഒരിക്കലും വ്യക്തിപൂജയുടെ ആള്‍ക്കാരല്ല. കൃത്യമായ നിലപാടുകളും ഇടതുപക്ഷബോധവും കേരളത്തെക്കുറിച്ച് പ്രതീക്ഷകളുമുള്ളവരാണു. അന്ധമായി എന്ത് വിഷയത്തിലും നേതാവിനെ പിന്താങ്ങുക എന്ന കാപട്യം സൂ…ക്ഷിക്കാത്തവര്‍. വി.എസ് ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരൊറ്റ ഇടതുപക്ഷ വിരുദ്ധ തീരുമാനം മതി താന്‍ ഉയര്‍ത്തിക്കാട്ടിയ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ തന്നെ വിട്ടുപോകാനെന്ന് വി.എസിനു അറിയാം. എന്നാല്‍ പാര്‍ട്ടിയില്‍ ചിലരുടെ ഭാവം തങ്ങള്‍ എന്ത് തെമ്മാടിത്തരം കാണിച്ചാലും അണികള്‍ അവരെ സംരക്ഷിക്കാനുള്ള ചാവേറുകളാണെന്നാണു. നേതാക്കള്‍ വലിയ കസേരകളില്‍ ഇരിക്കേണ്ടവരാണെന്നും അവര്‍ക്കെതിരെ അഴിമതിയാരോപണം വന്നാല്‍ ‘പോടാ പുല്ലേ സി.ബി.ഐ’ എന്ന് മുദ്രവാക്യം മുഴക്കി റോഡില്‍ ഇറങ്ങി തങ്ങള്‍ക്കുവേണ്ടി എന്ത് തോന്ന്യാസവും കാണിക്കാനുള്ള കൂട്ടങ്ങളായി അവര്‍ മഹത്തായൊരു സംഘടനയുടെ സമരവീര്യമുള്ള സഖാക്കളെ മാറ്റിയെടുത്തു. കഴിഞ്ഞ കുറേക്കാലമായി പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ചില നേതാക്കളുടെ തെറ്റുകളെ മറച്ചുവെക്കാനും അവയ്ക്ക് ഓശാനപാടുവാനും മാത്രമാണു. സഖാവ് വി.എസ് മുന്നോട്ട് വെക്കുന്ന സമര ചിന്തകളിലും ആശയങ്ങളിലുമാണു ഇപ്പോള്‍ പാര്‍ട്ടിയുടെ നിലനില്പു തന്നെ…! ആ സാഹചര്യത്തില്‍ ഇത്തരം മക്കള്‍ കാലന്മാരായി അവതരിക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ പ്രതികരിച്ചു പോകും… ആ പ്രതികരണം സ്വന്തം കാര്യസാധ്യത്തിനല്ല. പാര്‍ട്ടിയെക്കുറിച്ചും ഇസത്തെക്കുറിച്ചുമുള്ള ആകുലതകൊണ്ടും ബോധം കൊണ്ടുമാണു..!
കടുത്ത കമ്മ്യൂണിസ്റ്റുകള്‍ പറയുന്നു, വി.എസിന് വിശ്വാസി ആവാതിരിക്കാനുള്ള സ്വാതന്ത്യ്രം പോലെ തന്നെ മകന് വിശ്വാസിയാകാനുള്ള സ്വാതന്ത്യ്രവുമുണ്ട് എന്ന്. ആ സ്വാതന്ത്യ്രം നിഷേധിച്ചാലല്ലേ വി.എസിനെ നാം പഴിക്കേണ്ടത് എന്നും, പ്രായപൂര്‍ത്തിയായ, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിത രീതി സ്വീകരിക്കാന്‍ സ്വാതന്ത്യ്രവും തനത് വ്യക്തിത്വവുമുള്ള അരുണിന്റെ കാര്യത്തില്‍ ഇങ്ങിനെ വാശിപിടിക്കണ്ട, അയാള്‍ അയാള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ചോട്ടേ. നമുക്കെല്ലാമുള്ളതുപോലുള്ള സ്വാതന്ത്യ്രത്തോടെ… ആ സ്വാതന്ത്യ്രത്തിന്റെ പേരില്‍ വി.എസ് ആരെയെങ്കിലും എതിര്‍ത്തിട്ടുണ്ടോ? വി.എസ് നീങ്ങുന്നത് പൊതുരംഗത്തെ എല്ലാത്തരം അഴിമതികള്‍ക്കും എതിരെയാണ്. അക്കാര്യത്തില്‍ തന്റെ മകനായാലും ശിക്ഷിക്കപ്പെടണം എന്ന അഭിപ്രായം അദ്ദേഹം പലതവണ പ്രകടിപ്പിട്ടിട്ടുള്ളതുമാണ് എന്നുമൊക്കെ. അപ്പോള്‍ ഈ സ്വാതന്ത്ര്യം സാധാരണ കഴുതകളായ ജനത്തിനില്ലെന്നാണോ സഖാക്കളെ? തൊട്ടതിനും പിടിച്ചതിനും ബന്ദും ഹര്‍ത്താലും പണിമുടക്കും നടത്തുമ്പോള്‍ ഈ സ്വാതന്ത്ര്യ ഹനനം കാണാന്‍ കണ്ണില്ലാതാവുന്നതെന്തേ?
എല്ലാം മാറ്റത്തിന് വിധേയമാണെന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞതിതൊക്കെയാവും. മാറ്റമില്ലാത്തത് മാറ്റം മാത്രമല്ലേ. താര സംഘടനയായ അമ്മയുടെ പ്രസിഡണ്ട് നടന്‍ ഇന്നസെന്റ് തിലകന്‍ വിഷയത്തില്‍ സുകുമാര്‍ അഴീക്കോടിനോടു പറഞ്ഞത് പോലെ തന്നെ പറയാം: നിരാശ തോന്നേണ്ട കാര്യം ഇല്ല, പുതുതലമുറയിലെ ആരങ്കിലും ഒക്കെ ഒരു മാറ്റത്തിന് ശ്രമിക്കുന്നു എങ്കില്‍ അത് നല്ലതല്ലേ എന്ന് സമാധാനിച്ചു അച്യുതാനന്ദന്‍ വല്ല രാമനാമവും ജപിച്ചു കൂടേണ്ട സമയമായി?
വാല്‍ക്കഷണം: ഇനിയിപ്പോള്‍ വലിയ താമസമില്ലാതെ അച്ഛന്മാരു രണ്ടും ഒന്നിച്ചു ദര്‍ശനവും വഴിപാടും നടത്തിയ വാര്‍ത്തയും നമ്മള്‍ “കഴുതകള്‍” വായിച്ചേക്കാം. അപ്പോഴും ഇതുപോലെ നമ്മള്‍ ഇങ്ങനെ തന്നെ കരഞ്ഞുതീര്‍ക്കും!
കടപ്പാട് : ഫെയിസ്ബുക്ക്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല