സ്വന്തം ലേഖകൻ: അരുണാചല്‍ പ്രദേശ് ഇന്ത്യന്‍ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി യുഎസ് യഥാര്‍ഥ നിയന്ത്രണരേഖ കടന്നുള്ള അവകാശവാദങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പള്‍ ഉപവക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു. അരുണാചലിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അവകാശവാദമുന്നയിച്ച് ചൈന രംഗത്തെത്തിയിരുന്നു.
മാര്‍ച്ച് ഒമ്പതിനായിരുന്നു ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍മിച്ച സേലാ തുരങ്കപാതാപദ്ധതി ഉദ്ഘാടനംചെയ്യാന്‍ പ്രധാനമന്ത്രി അരുണാചലില്‍ എത്തിയത്. ഇന്ത്യയുടെ നീക്കം അതിര്‍ത്തിത്തര്‍ക്കങ്ങള്‍ രൂക്ഷമാക്കുമെന്ന് ചൈന ആരോപിച്ചിരുന്നു. അനധികൃതമായി ഇന്ത്യ ഒപ്പം നിര്‍ത്തുന്ന അരുണാചല്‍ പ്രദേശ് എന്ന പ്രദേശത്തെ ചൈന അംഗീരിക്കില്ലെന്നും ചൈന അഭിപ്രായപ്പെട്ടിരുന്നു.
ഇതിന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതുപോലെത്തന്നെ ഇന്ത്യന്‍ നേതാക്കള്‍ അവിടവും സന്ദര്‍ശിക്കാറുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നു. ഇത്തരം സന്ദര്‍ശനങ്ങളേയും വികസനപദ്ധതികളേയും ചൈന എതിര്‍ക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല