സ്വന്തം ലേഖകന്‍: അസഹിഷ്ണുതാ വിവാദം, ഒടുവില്‍ അരുന്ധതി റോയിയും, ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയെന്ന് റോയി. ഇന്ത്യയില്‍ ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ഭയത്തെ സൂചിപ്പിക്കാന്‍ അസഹിഷ്ണുതയെന്ന വാക്ക് മതിയാവില്ലെന്നും ഹിന്ദു രാഷ്ട്രത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്നും അരുന്ധതി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും ഇന്നനുഭവിക്കുന്നത് ഭയാനകമായ അവസ്ഥയാണെന്നും അവര്‍ ആഞ്ഞടിച്ചു.
സര്‍ക്കാര്‍ ചരിത്രം പോലും മാറ്റി കുറിക്കുകയാണ്. ഡോ.ബി.ആര്‍ അംബേദ്കര്‍ മതം മാറിയ വിവരം മോദി സര്‍ക്കാര്‍ അറിഞ്ഞില്ലേ എന്നും അരുന്ധതി ചോദിച്ചു. ബിജെപി അംബേദ്കറടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെ മഹാഹിന്ദുക്കളെന്നാണ് വിശേഷിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ആമിര്‍ഖാനും ഷാരൂഖ് ഖാനും ഉള്‍പ്പെട്ട അസഹിഷ്ണുതാ വിവാദം കത്തിനില്‍ക്കുമ്പോള്‍ കടുത്ത പരാമര്‍ശങ്ങളുമായി അരുദ്ധതി രംഗത്തെത്തിയത് ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അരുന്ധതി രാജ്യദ്രോഹിയാണെന്നാണ് ആരോപിച്ച് ഇതിനകം തന്നെ പ്രതിഷേധക്കാര്‍ രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല