
സ്വന്തം ലേഖകൻ: രാജ്യത്തിന് ഏകാധിപതികളെ പുറത്താക്കിയ ചരിത്രമുണ്ട്. ജൂൺ നാലിന് ശേഷം മോദി സർക്കാർ ഉണ്ടാവില്ലെന്ന് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാള്‍. മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച കെജ്‌രിവാള്‍ എഎപി ആസ്ഥാനത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചായിരുന്നു കെജ്‍രിവാളിന്റെ പ്രസംഗം. ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ ലക്ഷ്യം. അതുകൊണ്ടാണ് നേതാക്കളെയൊക്കെ ജയിലിലാകുന്നത്. പാർട്ടിയുടെ നാല് മുതിർന്ന നേതാക്കളെയാണ് ജയിലിലടച്ചത്. ഏകാധിപതിയായ മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ചോരചിന്താൻ തയ്യാറാണെന്നും കെജ്‍രിവാൾ തുറന്നടിച്ചു. ബിജെപിക്ക് 230 ൽ താഴെ സീറ്റ് മാത്രമേ ലഭിക്കൂ. ഇൻഡ്യ മുന്നണി അധികാരത്തിൽ വരുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങൾ വിഡ്ഢികളെന്നാണ് കരുതുന്നത്. മോദിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കും. രാജ്യത്തെ ഏകാധിപത്യത്തിൽ നിന്ന് രക്ഷിക്കണമെന്ന് കെജ്‍രിവാൾ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കള്ളന്മാർ ബി.ജെ.പിയിലാണുള്ളത്. അഴിമതിക്കാരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേസ് ഒഴിവാക്കുകയാണ്.
അഴിമതിക്കെതിരെ പോരാടുന്നവർ എന്നെ കണ്ടു പഠിക്കണം. ഇനിയും മുഖ്യമന്ത്രിമാരെ മോദി ജയിലിലിടും, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേര് എടുത്തു പറഞ്ഞ് കെജ്രിവാള്‍. അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ് നരേന്ദ്രമോദി വോട്ടുചോദിക്കുന്നത്. എൽ.കെ.അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും മോദി അവസാനിപ്പിച്ചു. ബിജെപിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ മാറ്റുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല