സഖറിയ പുത്തന്‍കളം: നിരാലംബര്‍ക്ക് താങ്ങായി കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍. നിരാലംബര്‍ക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യുകെകെസിഎ ആരംഭിച്ച ‘ലെന്റ് അപ്പീല്‍’ തുക കെറ്ററിംഗ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കൈമാറി. ദുഃഖദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യുകെകെസിഎ ആരംഭിച്ച ലെന്റ് അപ്പീലിന് മികച്ച പ്രതികരണമാണ് കെറ്ററിംഗ് യൂണിറ്റില്‍ നിന്നും ലഭിച്ചത്.
പെസഹാ തിരുന്നാള്‍ ദിവസം നടന്ന അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ കെറ്ററിംഗ് ക്‌നാനായ യൂണിറ്റ് അംഗങ്ങള്‍ നോമ്പ് വിവിഹിതം കൊണ്ട് വരികയും യുകെകെസിഎ യ്ക്ക് കൈമാറുകയും ചെയ്തു. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്‌സ് വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല