ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലാ സംഗമത്തിനായി യു കെ യില്‍ എത്തുന്ന ജോയിസ് ജോര്‍ജ്ജ് എം പി ക്ക് യു കെ യില്‍ പത്തിലധികം വേദികളില്‍ സ്വീകരണം. വര്‍ഷങ്ങളായി നടന്നുവരുന്ന യു കെ യിലെ ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന് ഇപ്രാവശ്യം മുഖ്യാതിഥിയായി സംഘാടകരുടെ ക്ഷണം സ്വീകരിച്ച് എത്തുന്നത് ഇടുക്കിയുടെ സ്വന്തം എം പി ആയ ശ്രീ ജോയിസ് ജോര്‍ജ്ജാണ്. 2014 ലെ പാര്‍ലിമെന്റ് ഇലക്ഷനില്‍, ഇടുക്കി പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും ഇടുക്കിയുടെ എം പി ആയി തെരഞ്ഞെടുക്കപെട്ട ശ്രീ ജോയ്‌സ് ജോര്‍ജ് യുകെയില്‍ ഉള്ള ഒട്ടനവധി ഇടുക്കിജില്ലക്കാരുമായി നേരിട്ടു ബന്ധമുള്ള വ്യക്തിയാണ്.
ശ്രീ ജോയ്‌സ് ഇടുക്കിയുടെ എം പി ആയി തെരഞ്ഞെടുക്കപെട്ട അന്നുമുതല്‍ യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ സംഗമത്തില്‍ നേരിട്ടു പങ്കെടുക്കാന്‍ ഉള്ള ആഗ്രഹം നേരിട്ടും, സംഗമത്തിനുള്ള ആശംസാ സന്ദേശവും, കത്തും വഴിയും അറിയിച്ചിരുന്നു . അദ്ദേഹത്തെ ഇടുക്കിജില്ലാ സംഗമത്തില്‍ മുഖ്യ അതിഥി അയി പങ്കെടുപ്പിക്കിക്കുക എന്നത് യുകെയിലെ ഇടുക്കിജില്ലക്കാരുടെ ആഗ്രഹവുമായിരുന്നു ആ സുദിനമാണ് മെയ് ആറാം തിയതി വൂള്‍വര്‍ ഹാംപ്ടണില്‍ ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ചു എം പി എത്തുമ്പോള്‍ പൂവണിയുന്നത്.
ഇടുക്കി ജില്ലക്കാരെ നേരിട്ട് കണ്ട്, ഇടുക്കിയുടെ വികസന കാര്യങ്ങളും, ടൂറിസം മേഖലയിലെ സാധ്യതകളും, കൂടാതെ വികസന കാര്യങ്ങളെക്കുറിച്ചുള്ള യൂകെയിലുള്ള പ്രവാസികളുടെ അഭിപ്രായവും അവരുടെ ക്ഷേമത്തിനുവേണ്ടി നടപ്പാക്കേണ്ട കാര്യങ്ങളും പാര്‍ലമെന്റിന്റെ ശ്രെദ്ധയില്‍ പെടുത്തുന്നതിനും ഈ ഇടുക്കിജില്ലാ സംഗമം അദ്ദേഹം വിനിയോഗിക്കും. കൂടാതെ ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്ഷണം സ്വീകരിച്ചു എത്തുന്ന ശ്രീ ജോയ്‌സ് ജോര്‍ജ്, ഇതിനോടകം യു കെ യിലെ പത്തോളം പൊതു പരിപാടികളിലും കൂട്ടായ്മകളിലും പങ്കെടുക്കുന്നതിന് ധാരണയായിട്ടുണ്ട്. ഇനിയും യുകെയില്‍ ഉള്ള ഏതെങ്കിലും സംഘടനകള്‍ക്ക് എം പിയെ ആദരിക്കുകയോ പൊതു പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ വേണമെങ്കില്‍ ഇടുക്കിജില്ലാ സംഗമം കമ്മറ്റി അംഗകളെ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബെന്ധപെടെണ്ടാതാണ് .
റോയ് മാഞ്ചസ്റ്റര്‍ കണ്‍വീനര്‍ 07828009530 , ജോയിന്‍ കണ്‍വീനേഴ്‌സ് ബാബു തോമസ് 07730883823 , ബെന്നി മേച്ചേരിമണ്ണില്‍ 07889971259 , ഷിബു സെബാസ്റ്റ്യന്‍ 07956901683 , റോയ് മാത്യു ലിവര്‍പൂള്‍ 07956901683
ആറാമത് ഇടുക്കി ജില്ലാ സംഗമത്തില്‍ ഇടുക്കി ജില്ലാക്കാരായ എല്ലാവരുടെയും കുടെ സമയം ചെലവഴിക്കാനും, അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും, എല്ലാവരും മെയ് ആറിനു നടക്കുന്ന ഇടുക്കി ജില്ലാ സംഗമം എന്ന കൂട്ടായ്മയില്‍ പങ്കുകൊള്ളാന്‍ സംഘാടക കമ്മിറ്റി ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. ശ്രീ ജോയിസ് ജോര്‍ജ് എം പി എല്ലാ ഇടുക്കി ജില്ലക്കാരെയും, ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതിന്റെയും, ഈ സംഗമ കൂട്ടായ്മയിലേക്ക് ക്ഷണിച്ചതിനു ഇടുക്കിജില്ലാ സംഗമം കമ്മറ്റിക്ക് പ്രത്യേക മായ നന്ദി അറിയിക്കുന്നതിന്റെയും വീഡിയോ ആശംസ ചുവടെ ചേര്‍ത്തിരിക്കുന്നൂ
ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ സ്‌നേഹ കുട്ടായ്മ യുകെയിലും, ഇടുക്കി ജില്ലയിലുമായി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പതിനാറു ലക്ഷം രൂപയുടെ സഹായം വിവിധ ഭാഗത്തുള്ള കുടുംബങ്ങളെയും, വ്യക്തികളെയും, സ്ഥാപനങ്ങളെയും സഹായിക്കന്‍ സാധിച്ചത് യു കെയിലുള്ള ഒരോ ഇടുക്കിക്കാര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. നമ്മുടെ കൂട്ടായ്മയുടെ ചെറു സഹായം നാട്ടിലുള്ള അശരണര്‍ക്കു വരും കാലങ്ങളിലും നമ്മളാല്‍ കഴിയും വിധം സഹായിക്കാന്‍ ശ്രമിക്കാം.
മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും, പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.
വേദിയുടെ അഡ്രസ്,
communtiy cetnre Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല