ഇന്ത്യക്കാരന്‍ കണ്ടു പിടിച്ച പൂജ്യത്തിന് ഇത്രയും വില കൊടുക്കേണ്ടി വരുമെന്ന് പാവം ആസ്ട ജീവനക്കാരന്‍ ചിന്തിച്ചു കാണില്ല.പെട്രോള്‍ വിലയില്‍ ഒരു പൂജ്യം വിട്ടു പോയപ്പോള്‍ പമ്പിലെത്തിയവര്‍ക്ക് അടിച്ചത് ലോട്ടറി.130.7 പെന്‍സ് എന്നാ വിലയ്ക്ക് വില്‍ക്കേണ്ട പെട്രോള്‍ വിറ്റത് 13.7 പെന്‍സിന്.ലിറ്ററിന് 117 പെന്‍സ് കുറവ്.അന്‍പതു ലിറ്റര്‍ ടാങ്ക് നിറച്ചവര്‍ക്ക് ലാഭം 58.50 പൌണ്ട്.
സംഭവം നടന്നത് ന്യൂകാസിലിന് അടുത്തുള്ള ബ്ലിത്ത് എന്ന സ്ഥലത്തെ അസ്ടയുടെ പെട്രോള്‍ പമ്പില്‍ ആണ്.രാത്രി ഒന്‍പതു മണിക്ക് ക്യാഷ് കൌണ്ടര്‍ ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ Pay at Pump മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.സ്വയം പമ്പില്‍ തന്നെ പണമടയ്ക്കുന്ന രീതിയാണ് Pay at Pump.കൌണ്ടര്‍ അടച്ചപ്പോള്‍ Pay at Pump-ലെ വില പ്രോഗ്രാം ചെയ്ത ജീവനക്കാരന്‍ ഒരു പൂജ്യം ചേര്‍ക്കാന്‍ വിട്ടു പോയതാണ് അബദ്ധമായത്.
എന്തായാലും വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ ഈ ചുളുവിലയില്‍ പെട്രോള്‍ അടിക്കാന്‍ സാധിച്ചുള്ളൂ.പമ്പിലെ തിരക്കിന്‍റെ കാരണം തിരക്കി അബദ്ധം മനസിലാക്കിയ സെക്യൂരിറ്റി ജീവനക്കാര്‍ പമ്പ് അടച്ചിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല