സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ബ്രിട്ടനിലെ കുടുംബങ്ങളെ ഒരു പരിധി വരെ സഹായിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രൈസ് വാര് കാരണമായിട്ടുണ്ട്. ഏറ്റവും ഒടുവിലായി ജനങ്ങള്‍ക്ക് ആശ്വാസവുമായി ആസ്ട അവരുടെ 3000 ഉല്‍പ്പന്നങ്ങളുടെ വില കൂടി കുറച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റില്‍ രണ്ടാം സ്ഥാനത്തുള്ള ആസ്ട ‘താങ്ക് യു’ എന്ന പേരില്‍ ഒരു വൌച്ചറും ഇതോടൊപ്പം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇന്ന് മുതല്‍ 40 പൌണ്ടിന്റെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് അടുത്ത 5 പൌണ്ടിന്റെ 40 പൌണ്ടിന്റെ ഷോപ്പിങ്ങിന് കിഴിവാണ് ലഭിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും ഈ വൌച്ചര്‍ ലഭ്യമാണ്. 500 മില്യന്‍ പോണ്ടിന്റെ പ്രൈസ് കട്ടിംഗ് നടത്താനുള്ള ആസ്ടയുടെ കാമ്പെയിന് പ്രകാരമാണ് ഇപ്പോള്‍ ഈ ആനുകൂല്യങ്ങള്‍ ജനങ്ങളെ തേടിയെത്തിയിരിക്കുന്നത്.
ഇതോടൊപ്പം തന്നെ ഈ വര്‍ഷമാദ്യം ആസ്ട പ്രഖ്യാപിച്ച ഓഫറുകളും നില നില്‍ക്കുമെന്നും കമ്പനി അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച ഈ പ്രൈസ് കട്ട് പ്രകാരം ബ്രെഡ്, നെയ്യ്, ഭക്ഷ്യ ധാന്യങ്ങള്‍, മറ്റു അവശ്യസാധങ്ങള്‍, ടോയിലറ്റ് ടിഷൂ, സോപ്പുപൊടി , പഴങ്ങള്‍ തുടങ്ങി പലതിനും വില കുറയും. കിലോയ്ക്ക് വെറും 52 പെന്‍സ് മാത്രമാണ് പഴത്തിന് വിലയെന്നും ആസ്ട അറിയിച്ചു.
എന്തായാലും പ്രൈസ് വാര് ഇനിയും മുറുകാനും കമ്പനികള്‍ വിലക്കിഴിവുകള്‍ ഇനിയും പ്രഖ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ പ്രധാനപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആസ്ടക്കൊപ്പം ടെസ്കൊയാണ് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്, എന്തായാലും നില നില്ക്കാന് മറ്റു കമ്പനികള്‍ക്കും ഇങ്ങനെയെന്തെങ്കിലും വിലക്കുരവോ വൌച്ചറോ പ്രാബല്യത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.
കഴിഞ്ഞ മാസം 3000 ദൈനംദിനഅവശ്യസാധനങ്ങളുടെ വില ടെസ്കോയും കുറച്ചിരുന്നു. ഇതാണ് പ്രൈസ് വാര് ഇപ്പോള്‍ ഇത്രയും മുറുകാന്‍ ഇടയാക്കിയത്. അതേസമയം ഇത്തരം കിഴിവുകള്‍ പലതും കമ്പനികള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടും വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ലയെന്നതാണ് വാസ്തവം.
ചിലവ് വര്‍ദ്ധിച്ചതിനൊപ്പം വരുമാനം ലഭിക്കാത്തതാണ് ബ്രിട്ടീഷ് കുടുംബങ്ങളെ വിപണിയില്‍ നിന്നും അകറ്റുന്നതിന് പ്രധാന കാരണം. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് ടെസ്കൊയ്ക്ക് പോലും ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. എന്തൊക്കെയാലും വിലക്കയറ്റം മൂലം നട്ടെല്ലോടിഞ്ഞ കുടുംബങ്ങള്‍ക്ക് പ്രൈസ് വാര് നല്കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല