വേലി തന്നെ വിളവ് തിന്നുകയെന്നു കേട്ടിട്ടില്ലേ, അതുതന്നെയാണ് ഇക്കാര്യത്തിലും സംഭവിച്ചിരിക്കുന്നത് ആസ്ട ജീവനക്കാരിയെ 100000 പൌണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും മോഷ്ടിച്ച കുറ്റത്തിനാണ് ജയിലിലാക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷമായി ആസ്ടയില്‍ ജോലി ചെയ്യുന്ന സാന്ദ്ര നോറിസ് ഉപഭോക്താക്കളുടെ വൌച്ചറുകളിലും മറ്റും തിരിമറി നടത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിറെയാണ് ഈ ഭീമന്‍ തുക തട്ടിയെടുത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സൂപ്പര്‍മാര്‍ക്കറ്റില്‍ കാശ് ഓഫീസ് ജീവനക്കാരിയായ ഈ 58 കാരിക്കെതിരെ 700 പൌണ്ടിന്റെ മോഷണ സംശയത്തിന്റെ പേരിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതേതുടര്‍ന്ന് ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 79711 പൌണ്ടിന്റെ വൌച്ചറും, 6600 പൌണ്ട്കാശും കൂടാതെ 21000 പൌണ്ട് വില മതിക്കുന്ന തുണികളും, പെര്‍ഫൂമുകളും മദ്യവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തതിനെ തുടര്‍ന്നായിരുന്നു ഈ പലനാള്‍ കള്ളി പിടിയിലായത്.
ഹാന്റ്സിലെ ടോട്ടന്‍ നിവാസിയായ നോറിസിനെ സൌതാംപട്ടന്‍ ക്രൌണ്‍ കോര്‍ട്ടിലാണ് വിചാരണ ചെയ്തത്. 700 പോണ്ടിന്റെ മോഷണത്തിനും തട്ടിപ്പിനും 14 മാസത്തെ തടവുശിക്ഷ വിധിച്ചുക്കൊണ്ട് ജഡ്ജി പീറ്റര്‍ ഹെന്റി ഈ കേസിനെ പറ്റി പറഞ്ഞത് വിശ്വാസത്തിന്റെയും കടമയുടെയും ലംഘനം എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല