മിനി സ്‌ക്രീനിലൂടെയെങ്കിലും ആഷിനെ കാണാനായാല്‍ സിനിമയിലേക്കുള്ള മടങ്ങിവരവിന് കാലതാമസമെടുത്താലും പ്രശ്‌നമില്ല എന്ന നിലപാടിലാണ് അവരുടെ ആരാധകര്‍. ആരാധക മനമറിഞ്ഞോ അല്ലായെയോ എന്നറിയില്ല, അധികം വൈകാതെ ആഷ് മിനിസ്‌ക്രീനില്‍ എത്തുമെന്നാണ് സൂചന.
ഒരു പ്രമുഖ ചാനലിന്റെ ഒരു റിയാലിറ്റി ഷോയില്‍ ആഷിനെ ജഡ്‌ജാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടന്നു കൊണ്ടിരിക്കയാണത്രെ! ആഷ് തന്നെ ജഡ്‌ജാകണമെന്നചാനലിന്റെ അഭ്യര്‍ത്ഥനയുമായി ഇക്കഴിഞ്ഞ ദിവസം സാക്ഷാല്‍ സഞ്‌ജയ്‌ലീലാ ബന്‍സാലി തന്നെ ആഷിനടുത്തെത്തിയിരുന്നു.
ആഷുമായും ബച്ചന്‍ കുടുംബവുമായും അടുപ്പമുള്ള ബന്‍സാലിയെ ചാനലുകാര്‍ ആഷിനരികിലേക്ക് തങ്ങളുടെ ദുതനായി അയക്കുകയായിരുന്നു. ജഡ്‌ജാവുന്നതിന് വമ്പന്‍ പ്രതിഫലമാണത്രെ ചാനലുകാര്‍ ആഷിന് ഓഫര്‍ ചെയ്‌തിരിക്കുന്നത്.
റിയാലിറ്റി ഷോ ജഡ്‌ജാവുന്ന കാര്യത്തില്‍ ആഷും ബച്ചന്‍സും ഇതുവരെ അനുകൂലമായ പ്രതികരണമൊന്നും അറിയിച്ചിട്ടില്ലെങ്കിലും ചാനലുകാര്‍ പ്രതീക്ഷയിലാണ്, ഒപ്പം ആരാധകരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല