ഐശ്വര്യാറായ് ബച്ചന് ഹോളിവുഡ് സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരുന്നതായി വാര്‍ത്തകള്‍. ഡാനിയല്‍ സില്‍വ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തില്‍ നായികാവേഷത്തിലൂടെയാണ് ആഷ് അഭിനയ രംഗത്തേക്ക് തിരിച്ചുവരുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തില്‍ കേറ്റ് വിന്‍സ് ലെറ്റിന്റെ പ്രതിശ്രുത വരന്റെ വേഷത്തിലെത്തിയ ബില്ലി സേനാണ് ചിത്രത്തില്‍ ആഷിന്റെ നായകനാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഷിനെ കൂടാതെ ചിത്രത്തില്‍ സീരിയല്‍ നടി സാറാഖാന്‍, ഗായകന് ലക്കി അലി എന്നിവരും അഭിനിയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഡായ് എന്ന സീരിയലിലൂടെ പ്രശസ്തയായ സാറാ ഖാനാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞതായും സാറാ ഖാന് വെളിപ്പെടുത്തി.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് വൈകാതെ ലോസാഞ്ചല്‍സില്‍ ആരംഭിക്കുമെന്നും വാര്‍ത്ത പുറത്തുവിട്ട ടാബ്ലോയ്ഡ് പറഞ്ഞു. ചിത്രത്തിന് വേണ്ടി ഐശ്വര്യ തടി കുറയ്ക്കാനുളള ശ്രമങ്ങള്‍ തുടങ്ങിയെന്നും വാര്‍ത്തയിലുണ്ട്. മകളുടെ കാര്യത്തിലാണ് തനിക്ക് ശ്രദ്ധയെന്നും അതിനാല്‍ തന്നെ അടുത്തിടെയൊന്നും അഭിനയത്തിലേക്ക് തിരിച്ച് വരില്ലന്നും ഐശ്വര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് വാര്‍ത്ത ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല